Advertisment

ജയ്സ്വാളിനും ശിവം ദുബെയ്ക്കും അർധ സെഞ്ച്വറി; അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം; ടി20 പരമ്പരയും ഇന്ത്യക്ക്‌ സ്വന്തം

New Update
H

ഇൻഡോർ: അഫ്ഗാനിസ്താനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 26 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: അഫ്ഗാൻ -20 ഓവറിൽ 172ന് ഓൾ ഔട്ട്. ഇന്ത്യ -15.4 ഓവറിൽ നാലു വിക്കറ്റിന് 173.

ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും ശിവം ദുബെയുടെയും അർധ സെഞ്ച്വറി വെടിക്കെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Advertisment