Advertisment

ഒന്ന് ചിരിച്ചാല്‍, അംഗീകരിച്ചാല്‍, നല്ല വാക്ക് പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ പല പ്രശ്‌നങ്ങളും ! അത് വ്യക്തമാക്കുന്നതാണ് കോഹ്ലിയുടെയും ഗംഭീറിന്റെയും ഈ ദൃശ്യം; ഇന്റര്‍നെറ്റ് കീഴടക്കിയ രംഗം; ഏറ്റെടുത്ത് ആരാധകര്‍-വീഡിയോ

ആരാധകരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച്, ഒരു അപ്രതീക്ഷിത രംഗത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അര്‍ധശതകം നേടിയ കോഹ്ലിയെ ഗംഭീര്‍ കെട്ടിപ്പിടിച്ച് പ്രശംസിക്കുന്നതായിരുന്നു ആ കാഴ്ച

New Update
Virat Kohli  Gautam Gambhir

ബെംഗളൂരു: വിരാട് കോഹ്ലിയും, ഗൗതം ഗംഭീറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ നടന്ന  ആര്‍സിബി-എല്‍എസ്ജി പോരാട്ടത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഗംഭീര്‍. ഇന്ന് ആര്‍സിബി കൊല്‍ക്കത്തയെ നേരിടുമ്പോള്‍ പഴയ കോഹ്ലി-ഗംഭീര്‍ 'വഴക്കാ'ണ് ആരാധകരുടെ ഓര്‍മ്മയിലെത്തുന്നത്. ഇന്ന് ഇരുവരും എങ്ങനെ പരസ്പരം പെരുമാറുമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Advertisment

എന്നാല്‍ ആരാധകരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച്, ഒരു അപ്രതീക്ഷിത രംഗത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അര്‍ധശതകം നേടിയ കോഹ്ലിയെ ഗംഭീര്‍ കെട്ടിപ്പിടിച്ച് പ്രശംസിക്കുന്നതായിരുന്നു ആ കാഴ്ച. ഇരുവരും സന്തോഷത്തോടെ പരസ്പരം സംസാരിക്കുന്നതും ആ വീഡിയോയില്‍ വ്യക്തമാണ്. ബദ്ധവൈരികളായ ഇരുവരുടെയും സ്‌നേഹപ്രകടനം ആരാധകരും ഏറ്റെടുത്തു. ഇന്നത്തെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം, മത്സരത്തില്‍ അര്‍ധശതകം നേടിയ കോഹ്ലിയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. കോഹ്ലി പുറത്താകാതെ 59 പന്തില്‍ 83 റണ്‍സെടുത്തു.

 

Advertisment