Advertisment

കൈവിട്ട കളിയിൽ പൊലിഞ്ഞ ഇന്ത്യൻ സ്വപ്നം! ഓരോ എക്സ്ട്രാസിനും വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. ഷമിയുടെ ഹീറോയിസം എങ്ങും കാണാതെ പോയ ഫൈനൽ. പുതുതലമുറയ്ക്ക് എക്കാലവും ഓർക്കാൻ ഒരു ലോകകപ്പ് ബ്ലാക്ക് മാർക്ക് കൂടി!

author-image
Arun N R
New Update
g

രുപത് വർഷങ്ങൾക്കിപ്പുറം ഓസ്ട്രേലിയയോട് മധുരപ്രതികാരം വീട്ടി സ്വന്തം നാട്ടിൽ ലോക കിരീടം ഉയർത്താമെന്ന സ്വപ്നം ബാക്കിവച്ച് ഇന്ത്യ. മത്സരിച്ച 11 കളികളിലും യാതൊരു വെല്ലുവിളികളും ഇല്ലാതെ ജയിച്ചാണ് ഇന്ത്യ കലാശ പോരിന് ഇറങ്ങിയത്. അത്രയേറേ ആത്മവിശ്വാസവുമുണ്ടായിരുന്നു. ​ആദ്യ ഘട്ടത്തിൽ തോറ്റ് തോറ്റ് ഏറ്റവും അവസാനം നിന്നിരുന്ന ഓസ്ട്രേലിയ പതിയെ ജയിച്ച് കയറിയാണ് ഫൈനലിലെത്തിയത്. എങ്ങനെ കൂട്ടിക്കിഴിച്ചാലും കപ്പ് ഉയർത്തേണ്ടത് ഇന്ത്യ തന്നെ. എന്നിട്ടും, ഓസീസിന് അനായാസ ജയം. 

Advertisment

ടീമിലെ പടലപിണക്കങ്ങൾ അവസാനിച്ച്, ഒറ്റക്കെട്ടായി പടുത്തുയർത്തിയ ഇമേജിന് കോട്ടം തട്ടിയോ? പതിവുപോലെ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ മികച്ച തുടക്കം നൽകി. ​ഗില്ല് പ്രതീക്ഷയ്ക്കൊത്ത് കളിച്ചില്ലെങ്കിലും കിം​ഗ് കോഹ്ലി കളി ഏറ്റെടുത്ത് ഭേദപ്പെട്ട നിലയിലെത്തിച്ചു. രാഹുലും മികച്ച രീതിയിൽ ബാറ്റ് വീശി റൺ ഉയർത്തി. എന്നാൽ ഇന്ത്യൻ തോൽവിക്ക് കാരണമായത് മധ്യനിരയുടെ മോശം പ്രകടമായിരുന്നു. ശ്രേയസ് അയ്യരും സൂര്യകുമാറും ജഡേജയും കാര്യമായ സംഭാവന നൽകിയില്ല. 

240 എന്ന റൺ ഓസ്ട്രേലിയക്ക് മുന്നിൽ വെല്ലുവിളി തന്നെയായിരുന്നു. മറുപടി ബാറ്റിം​ഗിന് ഇറങ്ങിയപ്പോൾ ഓസീസിനും അടിപതറി. ഏതാണ്ട് ഇന്ത്യൻ ജയം ഉറപ്പിച്ച നിമിഷമായിരുന്നത്. 50 റൺ നേടുന്നതിന് മുമ്പ് തന്നെ മൂന്ന് മുൻനിര താരങ്ങൾ പുറത്ത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയ ലക്ഷക്കണക്കിന് ആരാധകർ ആഹ്ലാദപ്രകടനവും തുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യൻ മധ്യനിരയ്ക്ക് സംഭവിച്ച പാളിച്ച ഓസീസിന് സംഭവിച്ചില്ല. അവർ പതിയെ തിരിച്ചുവന്നു. ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും പതിയ റൺ ഉയർത്തി. ഹെഡിന്റെ മനോഹരമായ സെഞ്ചുറിയും ലബുഷെയ്നിന്റെ അർധസെഞ്ചുറിയും ഒടുവിൽ ഓസ്ട്രേലിയക്ക് ആറാം കിരീടം സമ്മാനിച്ചു.

ഷമിയിലും ബുംമ്രയിലും അമിത പ്രതീക്ഷ വച്ചുപുലർത്തിയ രോഹിത്തിന് തെറ്റി. ഷമിയുടെ ഹീറോയിസം എങ്ങും കാണാനായില്ല. വഴങ്ങിയ എക്സട്രാസിന്റെ വില ഇത്രയും വലുതാവുമെന്ന് ആരും കരുതിയിരുന്നുമില്ല! വർഷങ്ങൾക്കിപ്പുറം, പുതുതലമുറയ്ക്കും ഓർത്തുവയ്ക്കാനുള്ള കറുത്ത അടയാളമായി ഈ ലോകകപ്പും മാറിയിരിക്കുന്നു. ഓസ്ട്രേലിയയോട് മധുരപ്രതികാരം വീട്ടാനുള്ള മറ്റൊരു അവസരവും വീണ്ടെടുത്തു. ഒപ്പം കിരീട സ്വപ്നവും.

Advertisment