Advertisment

ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ  ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷ മങ്ങി; ഉസ്ബകിസ്താനോട് മൂന്ന് ഗോളിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

New Update
J

റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഉസ്ബകിസ്താനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയം രുചിച്ചത്. ഇതോതോടെ ഇന്ത്യയുടെ പ്രീ ക്വാർട്ടൽ പ്രതീക്ഷകൾ മങ്ങി. അവസാന മത്സരത്തിൽ സിറിയക്കെതിരെ വമ്പൻ ജയം നേടിയാൽ മാത്രമാണ് ഇനി നേരിയ സാധ്യതയുള്ളത്.

ഓസ്‌ത്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് ഇന്ത്യൻ സ്റ്റാർട്ടിംഗ് ഇലവനെ 4-3-3 ശൈലിയിൽ അണിനിരത്തിയത്. ഛേത്രിക്കൊപ്പം മൻവീർ സിംഗും മഹേഷ് സിംഗുമായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ മലയാളി താരം കെ.പി രാഹുലിനെ കളത്തിലിറക്കി. 

അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇന്ത്യ ഗോൾ നേടാതിരുന്നതോടെ ഉസ്‌ബെക്കിസ്ഥാൻ അനായാസം ജയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ഒരുഗോൾ പോലും നേടാനാവാതെയാണ് ഇന്ത്യ തലതാഴ്ത്തി മടങ്ങിയത്.

Advertisment