Advertisment

ഏ​ഷ്യ​ൻ ക​പ്പ് ഫുട്ബോൾ: ഇ​ന്ത്യ​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ മോ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം ! സി​റി​യയോട് ഒരു ഗോളിന് തോറ്റു

New Update
V

ദോ​ഹ: ഇ​ന്ത്യ​യു​ടെ ഏ​ഷ്യ​ൻ ക​പ്പി​ലെ പ്രീ​ക്വാ​ർ​ട്ട​ർ മോ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് സി​റി​യ. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് സി​റി​യ​യു​ടെ ജ​യം. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങിയ ഒ​മ​ർ ഖി​ബ്രി​നാ​ണ് സി​റി​യ​യു​ടെ വി​ജ​യ ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

Advertisment

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കു​ന്ന​തി​നാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ശ്ര​മി​ച്ച​ത്. പ്ര​തി​രോ​ധ നി​ര​യു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന സ​ന്ദേ​ശ് ജി​ങ്കൻ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ളം ഒ​ഴി​ഞ്ഞ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി.

ഏഷ്യൻ കപ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ ഇ​തോ​ടെ അ​സ്ത​മി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ടും(2-0), ഉ​സ്ബെ​കി​സ്ഥാ​നോ​ട്(3-0) തോ​റ്റാ​ണ് ഇ​ന്ത്യ മ​ട​ങ്ങു​ന്ന​ത്.

 

Advertisment