Advertisment

ഐ​എ​സ്എ​ൽ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം, പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒന്നാമത്

New Update
B

കൊ​ച്ചി: ഐ​എ​സ്എ​ല്ലിൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ വീ​ഴ്ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ക​ളി​യു​ടെ 41-ാം മി​നി​റ്റി​ൽ മി​ലോ​സ് ഡ്രി​ൻ​സി​ച്ചാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

സ​സ്പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ഡ്രി​ൻ​സി​ച്ചി​ന് ക​ളി​യു​ടെ 52 -ാം മി​നി​റ്റി​ൽ മ​റ്റൊ​രു ഗോ​ള​വ​സ​രം കി​ട്ടി​യ​യെ​ങ്കി​ലും ഗോ​ൾ ആയില്ല.

ഇ​ൻ​ജ്വ​റി സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ന് കി​ട്ടി​യ മി​ക​ച്ച അ​വ​സ​രം ബ്ലാ​സ്റ്റേ​ഴ്സി​ന്റെ മ​ല​യാ​ളി ഗോ​ളി സ​ച്ചി​ൻ സു​രേ​ഷ് തടുത്തു. ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി.

Advertisment