Advertisment

ഐഎസ്എല്ലിൽ ​ഗോവയോട് ഒരു ​ഗോളിന് തോറ്റ് ബ്ലാസ്റ്റേഴ്സ്; ഒന്നാം സ്ഥാനവും കൈവിട്ടു

New Update
g

മഡ്​ഗാവ്: ഐഎസ്എല്ലിൽ എഫ്.സി ഗോവയോട് ഒരു ​ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഇതോടെ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോവ പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി.

റോളിൻ ബോർജസാണ് ഗോവയുടെ വിയജഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല.

പ്രതിരോധത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാന്‍റെ മികച്ച പ്രകടനമാണ് ഗോവയുടെ വിജയത്തിൽ നിർണായകമായത്. 2017നു ശേഷം ബ്ലാസ്റ്റേഴ്സിന് ഗോവയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല.

Advertisment