Advertisment

ഐഎസ്എല്‍: മോഹന്‍ ബഗാനെ വീഴ്ത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്സ്

New Update
b

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം. 

Advertisment

ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് തലപ്പത്തെത്തി. ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. 

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്. ഒമ്പതാം മിനിറ്റില്‍ മൂന്ന് മോഹന്‍ ബഗാന്‍ കളിക്കാരെ മറികടന്ന് ദിമിത്രിയോസ് ലക്ഷ്യം കണ്ടു. സീസണില്‍ താരത്തിന്റെ ഏഴാം ഗോളാണിത്. 

രണ്ടാം പകുതിയില്‍  ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇരു ടീമും  ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്തി. 

Advertisment