Advertisment

ആഗോള ഫുട്‌ബോൾ പുരസ്‌കാരങ്ങളായ ബാലൻ ദി ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാൾഡോ

New Update
G

ലിസ്ബൺ: ആഗോള ഫുട്‌ബോൾ പുരസ്‌കാരങ്ങളായ ബാലൻ ദി ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെടുന്നതായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് കായികമാധ്യമമായ റെക്കോഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'ബാലൻ ദി ഓറിനും ദ ബെസ്റ്റിനും വിശ്വാസ്യത നഷ്ടപ്പെടുകയാണ്. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ പുരസ്‌കാരം അർഹിച്ചിരുന്നില്ല എന്നൊന്നും പറയാൻ ഞാനില്ല. ഞാനീ പുരസ്‌കാരങ്ങളിൽ വിശ്വസിക്കുന്നില്ല.

ഞാൻ ഗ്ലോബർ സോക്കർ പുരസ്‌കാരം വിജയിച്ചതു കൊണ്ട് പറയുന്നതല്ല. എന്നാൽ ഇവിടെ വസ്തുതകളുണ്ട്. അക്കങ്ങളുണ്ട്. അവ ചതി ചെയ്യില്ല. അവർക്ക് ഈ ട്രോഫി എന്നിൽ നിന്ന് കൊണ്ടു പോകാൻ കഴിയില്ല.

കാരണം ഇവിടെ കണക്കുകളുടെ യാഥാർത്ഥ്യമുണ്ട്. അതെന്നെ കൂടുതൽ സന്തോഷവാനാക്കുന്നു.' - ക്രിസ്റ്റ്യാനോ പറഞ്ഞു.

 

 

 

 

Advertisment