Advertisment

ഭക്ഷണത്തില്‍ പുഴു, വൃത്തിയില്ലാത്ത കിടക്കയും തലയണയും ! ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം

ഇന്ത്യയിലേക്ക് ഇനി വരില്ലെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം ദേയാന റാഡനോവിച്ച്.

New Update
dejana

ബെല്‍ഗ്രേഡ്: ഇന്ത്യയിലേക്ക് ഇനി വരില്ലെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം ദേയാന റാഡനോവിച്ച്. ഇന്ത്യയിലെ ഭക്ഷണം, ഗതാഗത സംവിധാനങ്ങൾ, വൃത്തി എന്നിവയെ ദേയാന വിമര്‍ശിച്ചു.

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്നും ഭക്ഷണത്തില്‍ പുഴുവുണ്ടെന്നും ഹോട്ടലില്‍ വൃത്തിയില്ലാത്ത കിടക്കയും തലയണയുമാണുണ്ടായിരുന്നതെന്നും ദേയാന ആരോപിച്ചു.

'ഇന്ത്യക്ക് എന്നന്നേക്കും വിട. നിങ്ങളെ ഇനിയൊരിക്കലും കാണാനിടയാകാതിരിക്കട്ടെ' എന്നാണ് ഒരു പോസ്റ്റില്‍  27 വയസ്സുകാരിയായ സെർബിയൻ താരം കുറിച്ചത്.  പുണെ, ബെംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിൽ നടന്ന ഡബ്ല്യു50 ടൂർണമെന്റുകളിലാണ് ദേയാന കളിച്ചത്. 

Advertisment