Advertisment

ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്; അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്ലി മടങ്ങി, നാല് വിക്കറ്റുകള്‍ വീണു

New Update
cummins

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്ലി 63 പന്തില്‍ 54 റണ്‍സെടുത്തു മടങ്ങി. നാല് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി. 

Advertisment

കെഎല്‍ രാഹുലുമൊത്തു മികച്ച കൂട്ടുകെട്ടുയര്‍ത്തി പൊരുതവെയാണ് കമ്മിന്‍സ് ഇന്ത്യയെ ഞെട്ടിച്ചത്. നിലവില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍. 39 റണ്‍സുമായി കെഎല്‍ രാഹുലും 1 റണ്ണുമായി രവീന്ദ്ര ജഡേജയും. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേരത്തെ പുറത്തായത്. നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 82നു മൂന്ന് എന്ന നിലയില്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി.

നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 31 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.  

Advertisment