Advertisment

ദത്താജിറാവുവിനോടുള്ള ആദരം, കറുത്ത ആം ബാന്‍ഡ് ധരിച്ച് ഇന്ത്യന്‍ താരങ്ങള്‍; നേരത്തെ ആകാമായിരുന്നുവെന്ന് സുനില്‍ ഗവാസ്‌കര്‍

എന്നാല്‍ ടീമിന്റെ ഈ പ്രവര്‍ത്തിയില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത് വൈകിപ്പോയെന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ കറുത്ത ആം ബാന്‍ഡ് ധരിക്കാമായിരുന്നുവെന്ന് താരം പ്രതികരിച്ചു.

New Update
sunil gavaskar

രാജ്‌കോട്ട്: രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്. ഫെബ്രുവരി 13ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ താരം ദത്താജിറാവുവിനോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചത്. 

എന്നാല്‍ ടീമിന്റെ ഈ പ്രവര്‍ത്തിയില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത് വൈകിപ്പോയെന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ കറുത്ത ആം ബാന്‍ഡ് ധരിക്കാമായിരുന്നുവെന്ന് താരം പ്രതികരിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതിക്ക് ഉടമയായിരുന്ന ദത്താജിറാവു ഗെയ്ക്‌വാദ് 95–ാം വയസ്സിലാണ് അന്തരിച്ചത്. 

Advertisment