Advertisment

താരങ്ങളോട് വിവേചനം പാടില്ല; ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ വിലക്ക് പിന്‍വലിച്ച് യുഡബ്ല്യുഡബ്ല്യു

ഫെബ്രുവരി 9 ന് നടന്ന യോഗത്തിന് ശേഷം, ചില നിബന്ധനകൾക്ക് വിധേയമായി വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു

New Update
wrestling

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) പിന്‍വലിച്ചു. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ യഥാസമയം തിരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് യുഡബ്ല്യുഡബ്ല്യു വിലക്ക് ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 9 ന് നടന്ന യോഗത്തിന് ശേഷം, ചില നിബന്ധനകൾക്ക് വിധേയമായി വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പ്രതിഷേധമുയര്‍ത്തിയ താരങ്ങള്‍ക്കെതിരെ വേചനപരമായ യാതൊരു നടപടിയും ഉണ്ടാകില്ല, ദേശീയ ഗുസ്തി ഫെഡറേഷനു കീഴില്‍ വരുന്ന എല്ലാ മത്സരങ്ങളിലും ഒളിമ്പിക്‌സ് അടക്കമുള്ള പ്രധാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുമുള്ള ട്രയല്‍സില്‍ യാതൊരു വിവേചനവുമില്ലാതെ എല്ലാ ഗുസ്തി താരങ്ങള്‍ക്കും പങ്കാളിത്തമുണ്ടാകും എന്നീ കാര്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പു നല്‍കണമെന്നും യുഡബ്ല്യുഡബ്ല്യു ആവശ്യപ്പെട്ടു.

Advertisment