Advertisment

തുടര്‍വിജയങ്ങളുമായി മുംബൈ ഇന്ത്യന്‍സ്; ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്‌

പുറത്താകാതെ 41 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ബൗളിംഗിന് പുറമേ ബാറ്റിംഗിലും തിളങ്ങിയ അമേലിയ കെര്‍ (25 പന്തില്‍ 31), നാറ്റ് സിവര്‍ ബ്രന്റ് (18 പന്തില്‍ 22) എന്നിവര്‍ മുംബൈയുടെ ജയം അനായാസമാക്കി.

New Update
wpl mi vs gg

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മുംബൈ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

21 പന്തില്‍ 28 റണ്‍സെടുത്ത തനുജ കണ്‍വാര്‍, പുറത്താകാതെ 24 പന്തില്‍ 25 റണ്‍സെടുത്ത കഥ്‌റീന്‍ എമ്മ ബ്രൈസ്, 22 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെഥ് മൂണി എന്നീ ബാറ്റര്‍മാര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മുംബൈയ്ക്കു വേണ്ടി അമേലിയ കെര്‍ന നാലു വിക്കറ്റും, ഷബ്‌നിം ഇസ്മയില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.