Advertisment

'ബൗളിങ് കൈവിടരുത്, ക്യാപ്റ്റനോട് പറയൂ' ! ജയ്‌സ്വാളിന് കുംബ്ലെയുടെ ഉപദേശം

ഇന്ത്യയുടെ യുവബാറ്റര്‍ യശസ്വി ജയ്‌സ്വാളിനോട് ബൗളിങ് കൈവിടരുതെന്ന് ഉപദേശിച്ച് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ.  ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ഇതേക്കുറിച്ച് സംസാരിക്കണമെന്നും കുംബ്ലെ നിര്‍ദേശിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
yashasvi jaiswal anil kumble

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവബാറ്റര്‍ യശസ്വി ജയ്‌സ്വാളിനോട് ബൗളിങ് കൈവിടരുതെന്ന് ഉപദേശിച്ച് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ.  ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ഇതേക്കുറിച്ച് സംസാരിക്കണമെന്നും കുംബ്ലെ നിര്‍ദേശിച്ചു. 

'നിങ്ങളുടെ ബാറ്റിങ് നന്നായിരുന്നു.  ന്നാല്‍ നിങ്ങളുടെ സ്വാഭാവികമായ ലെഗ് സ്പിന്‍ പന്തുകള്‍ കൂടി എനിക്ക് കാണണം എന്നുണ്ട്. നിങ്ങളത് ഒരിക്കലും കൈവിടാന്‍ പാടില്ല. പോയി ക്യാപ്റ്റനോട് കുറച്ച് ഓവറുകള്‍ തരാന്‍ പറയൂ, ലെഗ് സ്പിന്‍ ഉപകാരപ്പെടും' -കുംബ്ലെ ഒരഭിമുഖത്തില്‍ ജയ്‌സ്വാളിനോട് പറഞ്ഞു.

താന്‍ ബൗളിങിന് തയ്യാറാണെന്ന് ജയ്‌സ്വാള്‍ പ്രതികരിച്ചു. തയ്യാറായിരിക്കാന്‍ രോഹിത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

Advertisment