Advertisment

എനിക്ക് സിനിമയില്‍ 5 സഹോദരിമാരുണ്ട്. ഞാനും കാസ്റ്റിങ് കൗച്ച് അംഗീകരിക്കില്ല. ശ്രീ റെഡ്ഡിയെ പിന്തുണച്ച് പവര്‍ സ്റ്റാര്‍ രാംചരണ്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടി ശ്രീ റെഡ്ഡി പുറത്തുവിട്ട കാസ്റ്റിങ് കൗച്ച്  വെളിപ്പെടുത്തലിനെ പിന്തുണച്ച് തെലുങ്കിന്റെ പവര്‍ സ്റ്റാര്‍ രാംചരണ്‍ രംഗത്ത് . എനിക്ക് സിനിമാരംഗത്തുതന്നെ അഞ്ച് സഹോദരിമാരാണുള്ളത്.

അതുകൊണ്ടുതന്നെ സിനിമാരംഗത്ത് ഇതുപോലൊരു ദുരന്തത്തിന സാക്ഷിയാവാന്‍ വ്യക്തിപരമായി എനിക്കാവില്ല-രാംചരണ്‍ പറഞ്ഞു.

publive-image

സിനിമയിലോ രാഷ്ട്രീയത്തിലോ എന്നില്ല, കാസ്റ്റിങ് കൗച്ച് പോലൊന്ന് ഒരു മേഖലയിലും ആശാസ്യമല്ല.

ഞാനിപ്പോള്‍ ശ്രീ റെഡ്ഡിയെക്കുറിച്ചല്ല പറയുന്നത്. ആരും ഇത് പ്രോത്സാഹിപ്പിക്കില്ല. പറയുന്നത് ആരായാലും കേള്‍ക്കുന്ന കാര്യങ്ങളെല്ലാം നമ്മള്‍ വസ്തുനിഷ്ഠമായി വേണം വിലയിരുത്താന്‍.

publive-image

യാതൊരു വസ്തുതയുമില്ലാത്ത കാര്യങ്ങള്‍ക്ക് പിറകെ അന്ധമായി പോകാനാവില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപവത്കരിക്കാന്‍ ഇവരുടെ വെളിപ്പെടുത്തല്‍ സഹായിച്ചു എന്നതാണ് യാഥാര്‍ഥ്യം.

ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളെക്കുറിച്ച് അവര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുമുണ്ടാകും.

publive-image

എന്റെ സഹോദരിമാര്‍ക്കും പേടി കൂടാതെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ധൈര്യം ഇതുവഴി ലഭിക്കുമെന്നാണ് എന്റെ വിശ്വാസം-രാം ചരണ്‍ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തെലുഗ് സിനിമയില്‍ കാസ്റ്റിങ് കൗച്ച് സജീവമാണെന്നും പലരും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ടെന്ന ശ്രീ റെഡ്ഡിയുടെ ആരോപണം അഭിനേതാക്കളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തള്ളിക്കളഞ്ഞിരുന്നു.

publive-image

ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ശ്രീ റെഡ്ഡി അര്‍ധനഗ്‌നയായി തെലുഗ് ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയത്

indian cinema sree reddy
Advertisment