Advertisment

സോഷ്യല്‍ മീഡിയ ഇടപെട്ടു. 765 ദിവസവും ശ്രീജിത്തിനെ കണ്ടില്ലെന്ന് നടിച്ചവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒടുവിലിതാ ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാൻ തീരുമാനമായി

New Update

publive-image

Advertisment

ന്യൂഡൽഹി∙ 766 ദിവസം പിന്നിട്ട ശ്രീജിത്തിന്‍റെ സമരത്തിന് ഒടുവില്‍ വിജയം. നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.

പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങു൦ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേർന്നതോടെയാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണത്തിനു വഴങ്ങിയത് .

എന്നാല്‍ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുമെന്നാണ് ശ്രീജിത്തിന്‍റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശേഷവും ഈ നിലപാട് ശ്രീജിത്ത്‌ ആവര്‍ത്തിച്ചിരുന്നു .

അതേസമയം ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഇന്ന് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും.

ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു.

ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കും’–മുഖ്യമന്ത്രി കുറിച്ചു.

അതിനിടെ മുഖ്യമന്ത്രി അറ്റോർണി ജനറലുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നു കണ്ടെത്തിയിരുന്നു.

എന്നാൽ ഇതിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയതിനെത്തുടർന്ന് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ശ്രീജിത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങളും എജിയുമായി ചർച്ച ചെയ്തു.

cbi Justiceforsreejith
Advertisment