Advertisment

ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ രാജപക്‌സെയുടെ മുന്നേറ്റം; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദി പറഞ്ഞ് മഹീന്ദ രാജപക്‌സെ

New Update

publive-image

Advertisment

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മഹീന്ദ രാജപക്‌സെയുടെ ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി). 13 ഇലക്ടറല്‍ ജില്ലകളില്‍ ഒമ്പതിലും എസ്എല്‍പിപി മുന്നിലാണ്.

സജിത് പ്രേമദാസയുടെ സമാഗി ജനബലവേഗയാണ് രണ്ടാമത്. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) ഈ തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയമായി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുഎന്‍പി.

വിജയം ഉറപ്പിച്ച മഹീന്ദ രാജപക്‌സെയ്ക്കും പാര്‍ട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മോദിയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് മഹീന്ദ രാജപക്‌സെയും രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി രാജപക്‌സെ പറഞ്ഞു.

Advertisment