Advertisment

അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ദമ്പതികള്‍ തന്നെയും ക്ഷണിച്ചിരുന്നുവെന്ന് ശ്രീറെഡ്ഡി

author-image
ഫിലിം ഡസ്ക്
New Update

തെലുങ്ക് സിനിമയിലെ പീഡനങ്ങളെക്കുറിച്ച് ശക്തമായി തുറന്നു പറഞ്ഞ് രംഗത്തെത്തിയ നടിയാണ് ശ്രീറെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗിക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പലരും ഈ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരുന്നതിന് കാരണക്കാരിയായി.

Advertisment

publive-image

കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. 'ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്.

സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു' ശ്രീ പറഞ്ഞു.

Advertisment