Advertisment

ശ്രീദേവിയുടെ മരണവും സുനന്ദ പുഷ്ക്കറിന്റെ മരണവും തമ്മില്‍ സാദൃശ്യം. ബോണികപൂറിനെ ദുബായ് പോലീസ് മൂന്നരമണിക്കൂര്‍ ചോദ്യം ചെയ്തു

New Update

publive-image

Advertisment

ശ്രീദേവിയുടെ ദുരൂഹമരണത്തില്‍ പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണകാരണം കാര്‍ഡിയാക് അറസ്റ്റ് ( ഹൃദയസ്തംഭനം) എന്നായി രുന്നു . എന്നാല്‍ പോസ്റ്റ്മോര്‌ട്ടം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ വീണു മുങ്ങി മരിച്ചു എന്നാണു പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ദുബായ് പോലീസ് ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് പല സംശയങ്ങളും ഉടലെടുക്കുകയുണ്ടായി. വിവാഹം കഴിഞ്ഞു ഹോട്ടലിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയില്‍ നിന്ന് രാത്രി 10.30 നു വെള്ളം ഓര്‍ഡര്‍ ചെയ്തിരുന്നു.

വെള്ളവുമായി 10.40 നു മുറിയിലെത്തിയ റൂം ബോയ്‌ പലതവണ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. ഫോണും അറ്റന്‍ഡ് ചെയ്തില്ല. ഒടുവില്‍ അലാറം വച്ച് എമര്‍ജെന്‍സി സ്റ്റാഫിനെ വരുത്തി വാതില്‍ തുറന്നു അകത്തു കടന്നപ്പോള്‍ ബാത്ത് റൂമിന്‍റെ ഫ്ലോറില്‍ വീണുകിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്.

അപ്പോള്‍ അവരുടെ പള്‍സ് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു.ബാത്ത് ടബ്ബില്‍ വീണുമരിച്ചു എന്ന റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമാണ് ഈ മൊഴികള്‍.

ഈ സമയത്തൊന്നും ഭര്‍ത്താവ് ബോണികപൂര്‍ അവിടെങ്ങുമില്ലയിരുന്നു. എന്നാല്‍ ആദ്യം പ്രചരിച്ച വാര്‍ത്തകളില്‍ അദ്ദേഹമാണ് ശ്രീദേവിയെ ബാത്ത് ടബ്ബില്‍ ബോധമറ്റനിലയില്‍ കണ്ടത്തിയതെന്നായിരുന്നു.

publive-image

എമിരേറ്റ്സ് ടവര്‍ ഹോട്ടലിലെ റൂം നമ്പര്‍ 2201 ല്‍ താമസിച്ചിരുന്ന ശ്രീദേവിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ മൂന്നു പേരെയും ദുബായ് പോലീസ് ചോദ്യം ചെയ്തു. കൂടാതെ ആശുപത്രിയിലെ ഡോക്ടര്‍മാരെയും അറ്റന്‍ഡ് ചെയ്ത സ്റ്റാഫിനെയും അവര്‍ വിശദമായിചോദ്യം ചെയ്യുകയുണ്ടായി.

ഇന്ത്യന്‍ എംബസി നേരിട്ടിടപെട്ട കേസായിട്ടും മൃതദേഹം ഇതുവരെയും വിട്ടുനല്‍കാത്തത് ദുബായ് പോലീസിനു ബലമായ ചില സംശയങ്ങള്‍ ബാക്കിയുള്ളതുകൊണ്ടാണ്. ബോണികപൂര്‍ നടത്തിയ പല രഹസ്യനീക്കങ്ങളും ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലാണ്.

വിവാഹത്തിനു ദുബായില്‍ എത്തിയ ബോണികപൂര്‍ അവിടെനിന്നും രഹസ്യമായി ഇന്ത്യക്ക് തിരിച്ചുവന്നെന്നും വീണ്ടും അവിടെ മടങ്ങിച്ചെന്നത് ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കാനാണെന്നും പറഞ്ഞത് ദുബായ് പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

എമിരേറ്റ്സ് ഹോട്ടലിലെ റൂമില്‍ സംഭവസമയത്ത് ശ്രീദേവിക്കൊപ്പം ആരാണുണ്ടായിരുന്നത്? ബാത്ത് ടബ്ബില്‍ വീണെങ്കില്‍ മുറിവുകള്‍ എന്തുകൊണ്ടുണ്ടായില്ല ? വൈന്‍ മാത്രം കഴിക്കാറുള്ള ശ്രീദേവി അന്ന് മദ്യം എങ്ങനെ കഴിച്ചു ? ആരെങ്കിലും അവരെ നിര്‍ബന്ധിച്ചു മദ്യപിപ്പിച്ച ശേഷം ബാത്ത് ടബ്ബില്‍ തള്ളിയിട്ടതാണോ ? സ്വിമ്മിംഗ് പൂളില്‍ നിരന്തരം കുളിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചി ടത്തോളം ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുക സ്വബോധത്തില്‍ സംഭാവ്യമാണോ ? വിവാഹശേഷം ശ്രീദേവി ദുബായിലുള്ള സ്വന്തം സഹോദരിക്കൊപ്പം കുറച്ചുദിവസം കഴിയാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പറയപ്പെടുന്നു .എന്നാല്‍ അവര്‍ ഹോട്ടല്‍ വിട്ടു പുറത്തു പോയിട്ടേയില്ല എന്നതും വാസ്തവമാണ് ? ഇതിലെല്ലാം ബോണികപൂര്‍ ആണ് ഇപ്പോള്‍ സംശയമുനയില്‍.

ശ്രീദേവിയുടെയും ബോണികപൂറിന്റെയും ഫോണ്‍ കോളുകള്‍ ദുബായ് പോലീസ് ഇപ്പോള്‍ വിശദമായി പരിശോധിക്കുകയാണ്.

ദുബായ് സര്‍ക്കാര്‍ നിയമമനുസരിച്ച് അന്യരാജ്യത്തെ ഒരു വി.ഐ.പി അവിടെ മരണപ്പെട്ടാല്‍ അതിന്‍റെ എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച് അന്വേഷണം നൂറു ശതമാനവും നീതിപൂര്‍ണ്ണമായി നടത്തി കുറ്റവാളികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യം. അത് വരുടെ നയതന്ത്ര പോളിസിയുടെ ഒരു ഭാഗമാണ്.

അതാണ്‌ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടും അവിടെ ഇപ്പോള്‍ നടക്കുന്നത്.

Advertisment