Advertisment

ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ രാജമാണിക്യവും വിദേശത്തേക്ക്; രാജ്യം വിടുന്നത് കേരളാ കേഡറിലെ അഞ്ചാമത്തെ യുവ ഐഎഎസുകാരന്‍

New Update

Advertisment

ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം വിദേശത്തേക്ക് പോകുന്നു. ഉപരിപഠനത്തിനായി വേണ്ടിയാണ് രാജമാണിക്യം പോകുന്നത്. ലണ്ടനിലെ കിങ്‌സ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കാനാണ് രാജ്യമാണിക്യത്തിന്റെ യാത്ര. ഒരു വര്‍ഷത്തെ കോഴ്‌സിന് ജോയിന്‍ ചെയുന്നതിനായി ശനിയാഴ്ചയാണ് രാജമാണിക്യം യാത്ര തിരിക്കുക.

നേരത്തെ യുവ ഐഎഎസ് ഓഫിസര്‍മാരായ ജി.ആര്‍.ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്‍, സ്വാഗത് ആര്‍.ഭണ്ടാരി, മൃന്‍മയി ജോഷി എന്നിവരും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരുന്നു. മുമ്പ് നിശ്ചയിച്ച യാത്ര പ്രളയത്തിന്റെ പശ്ചത്താലത്തില്‍ നീട്ടിവച്ചതാണെന്ന് രാജമാണിക്യം വ്യക്തമാക്കി. ഇതോടെ നിലവില്‍ ഉപരിപഠനത്തിനായി രാജ്യം വിടുന്ന കേരളാ കേഡറിലെ അഞ്ചാമത്തെ യുവ ഐഎഎസുകാരനാണ് രാജമാണിക്യം.

കൊച്ചി കളക്ടര്‍, കെഎസ്ആര്‍ടിസി എംഡി, റവന്യൂ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ തുടങ്ങിയ തസ്തകളില്‍ സേവനം അനുഷ്ഠിച്ച കാലത്തെ നടപടികളിലൂടെ രാജമാണിക്യം ശ്രദ്ധേയനായത്.

Advertisment