Advertisment

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍

New Update

publive-image

കുവൈറ്റ് സിറ്റി: ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മുന്നില്‍ കണ്ട് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ നേരത്തെ തന്നെ ത്വരിതപ്പെടുത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 26317 ടണ്‍ ശീതീകരിച്ച മാസം കുവൈറ്റ് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ 86762 ടണ്‍ ശീതീകരിച്ച ചിക്കനും ഇറക്കുമതി ചെയ്തു. കൂടാതെ 75510 ടണ്‍ ഉള്ളി, 33178 ടണ്‍ തക്കാളി, 18420 ടണ്‍ നാരങ്ങകള്‍ തുടങ്ങിയവയും ഇറക്കുമതി ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

Advertisment