Advertisment

ഇടുക്കി ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്; ചെറുതോണിയുടെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു

New Update

ഇടുക്കി ഡാമിലേക്ക് വൃഷ്ടി രപദേശത്തുനിന്നും നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു. . നിലവില്‍ തുറന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ചെറിയ ഇടവേളക്ക് ശേഷം ഇടുക്കിയില്‍ മഴ പിന്നോട്ടു നിന്നെങ്കിലും വൃഷ്ടിപ്രദേശത്ത് ഇടവിട്ടുള്ള മഴയുണ്ടായിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചത്. 2397.06 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

നേരത്തെ മൂന്നു ഷട്ടറുകളിലൂടെ 450 ക്യുമെക്സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിട്ടത്. ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വീണ്ടും വെള്ളത്തില്‍ മുങ്ങി. പെരിയാറിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.

ചെറുതോണിയുടെ ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റര്‍ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.4 മീറ്ററായും ഉയര്‍ത്തും. ഇതോടെ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലീറ്ററില്‍നിന്ന് ആറുലക്ഷം ലീറ്ററാക്കിയും ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഷട്ടറുകള്‍ പെട്ടന്ന് തുറക്കാനുള്ള കാരണം

Advertisment