Advertisment

പ്രവാസജീവിതം മതിയാക്കി കുവൈറ്റില്‍ നിന്ന്‌ നാട്ടിലേക്ക് മടങ്ങുന്ന സുഭാഷ് ഗോമസിന് യാത്രയയപ്പ് നൽകി

New Update

publive-image

കുവൈറ്റ് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ട്രാക്കിന്റെ മുൻ പ്രസിഡൻറും ഓഡിറ്ററുമായ സുഭാഷ് ഗോമസിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ച് യാത്രയയപ്പ് നല്‍കി.

പരിപാടിയിൽ ട്രാക്ക് പ്രസിഡന്റ് ശ്രീ. വിധുകുമാർ, ജനറൽ സെക്രട്ടറി ശ്രീ. എം.എ. നിസ്സാം. ട്രഷറർ . കെ.ആർ. ബൈജു, വൈസ് പ്രസിഡന്റ്മാരായ ശ്രീ. ശങ്കരനാരായണൻ, അനിൽനായർ ജോയിന്റ് സെക്രട്ടറി, ശ്രീ. രാധാകൃഷ്ണൻ, ജോയിന്റ് ട്രഷർ മോഹൻ കുമാർ, വനിതാ കൻവീണർ ശ്രീമതി പ്രിയ. എക്സിക്യൂട്ടീവ് മെംബർമാരായ അജിത് കുമാർ , കൃഷ്ണരാജ്. സുരേഷ് ശ്രീരാഗം എന്നിവർ പങ്കെടുത്തു.

Advertisment