Advertisment

സുധാകരൻ കല്ല്യാശ്ശേരിക്ക് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് : ഇരുപത്തിയേഴു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗവും , കേന്ദ്ര ജോയിന്റ് സെക്രട്ടറിയുമായ സുധാകരൻ കല്ല്യാശ്ശേരിക്ക് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയായ സുധാകരൻ, കേളി സുമേശി യൂണിറ്റ് സെക്രട്ടറി, ബത്ത ഏരിയ സെക്രട്ടറി, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment

publive-image

രക്ഷാധികാരി സമിതിക്ക് വേണ്ടി കൺവീനർ കെപിഎം സാദിഖ്, സുധാകരൻ കല്ല്യാശ്ശേരിക്ക് ഉപഹാരം കൈമാറുന്നു

ബത്ഹയിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞ യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി.

കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് ടി.ആർ.സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് ട്രഷറർ സെബിൻ ഇഖ്ബാൽ, ബത്ഹ ഏരിയ രക്ഷധികാരി കൺവീനർ അനിൽ കുമാർ, ബത്ഹ ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, ബത്ഹ ഏരിയ പ്രസിഡന്റ് സി.ടി. പ്രകാശൻ, ജീവകാരുണ്യ സമിതി ആക്ടിങ് കൺവീനർ മധു എടപുറത്ത്, സ്പോർട്സ് സമിതി കൺവീനർ ഷറഫുദ്ധീൻ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, മാധ്യമ സമിതി കൺവീനർ സുരേഷ് കൂവോട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2006ൽ അംഗമായ സുധാകരൻ, കേളിയുടെ പൊതുപരിപാടികൾ വിജയിപ്പിക്കുന്നതിന് പ്രധാനപങ്ക് വഹിച്ചും, കേളിയുടെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വപരമായി ഇടപ്പെട്ട് പ്രവർത്തിച്ചിരുന്നതായും ആശംസകൾ നേർന്നു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതിക്ക് വേണ്ടി കൺവീനർ കെപിഎം സാദിഖ്, കേളി കേന്ദ്രകമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, ബത്ഹ ഏരിയ, രക്ഷാധികാരി സമിതികൾക്ക് വേണ്ടി കമ്മിറ്റി അംഗങ്ങളും, ബദിയ ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ചന്ദ്രൻ തെരുവത്ത് എന്നിവർ ഉപഹാരങ്ങൾ കൈമാറി. സുധാകരൻ കല്ല്യാശ്ശേരി യാത്രയയപ്പിന് നന്ദി പറഞ്ഞു.

 

Advertisment