Advertisment

വേഷം വിനയായി - സൂപ്പര്‍താരത്തിന്‍റെ മകള്‍ക്ക് ശകാരവര്‍ഷം !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഷാരൂഖിന്റെ മകള്‍ സുഹാനയ്ക്ക് ബിക്കിനി ധരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കനത്ത ശകാരം. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയില്‍ പോയപ്പോഴെടുത്ത ചിത്രം, ഫാന്‍സ് ക്ലബില്‍ പോസ്റ്റ് ചെയ്തതോടെയാണ് സുഹാനയ്‌ക്കെതിരെ അസഭ്യവര്‍ഷം തുടങ്ങിയത്.

publive-image

ഇളയ സഹോദരന്‍ അബ്രാമിനും ബന്ധുക്കളായ ആലിയ, അര്‍ജ്ജുന്‍ എന്നിവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് വിവാദമായത് . ചിത്രത്തില്‍ സുഹാന ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്.

publive-image

നാണമില്ലാത്തവള്‍, സംസ്‌കാരത്തിനു ചേരാത്ത വേഷം ധരിച്ചവള്‍, ഇങ്ങനെയുള്ള പ്രയോഗങ്ങളിലൂടെയാണ് ചിലര്‍ സുഹാനയെ വിമര്‍ശിച്ചത്. വൃത്തികെട്ട വേഷം ധരിച്ച് സഹോദരനോടൊപ്പം നില്‍ക്കാന്‍ നാണമില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.

publive-image

വ്യക്തി എന്ന നിലയില്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ സംസ്‌കാരത്തെ ഉള്‍ക്കൊണ്ടു മാത്രമേ അതു ചെയ്യാന്‍ പാടുള്ളൂ എന്നുമായിരുന്നു ഒരാളുടെ ഉപദേശം.

publive-image

ഷാരൂഖിനോട് ഒരുപാടു ബഹുമാനമുണ്ടെന്നും എന്നാല്‍ സുഹാനയില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. സുഹാന ബിക്കിനി ധരിച്ചതിലല്ല ആ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതിലാണ് ആളുകള്‍ക്ക് അമര്‍ഷം.

indian cinema
Advertisment