Advertisment

സണ്ണി ലിയോണ്‍ ദാമ്പത്യവിജയത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി - ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമയേക്കാള്‍ പ്രണയങ്ങളും വിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തയായ ബോളിവുഡില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പത്ത് വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

അതിന്‍റെ വിജയരഹസ്യവും സണ്ണി വെളിപ്പെടുത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത - ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു- എന്ന്. പത്താം വാര്‍ഷികം അറിയിച്ച പോസ്റ്റിലാണ് പരസ്പരം ചുംബിക്കുന്ന ചിത്രത്തിനൊപ്പം ഈ വെളിപ്പെടുത്തല്‍ താരം നടത്തിയിരിക്കുന്നത്.

തങ്ങളുടെ ദാമ്പത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സണ്ണി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ക്യൂട് ചിത്ര൦  ഇതോടെ ചര്‍ച്ചയായി. ഏറെ പ്രണയാതുരം എന്നാണ് പരസ്പരം കെട്ടിപ്പുണര്‍ന്നു ചുംബിക്കുന്ന ഇരുവരുടെയും ചിത്രത്തെ ആരാധകര്‍  വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുപത്തിയൊന്ന് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

അവര്‍ അവള്‍ക് നിഷ കൗര്‍ വെബ്ബര്‍ എന്ന് പേരും നല്‍കി. എന്നാല്‍ താന്‍ വീണ്ടും അമ്മയായി എന്ന വാര്‍ത്ത പുറത്തു വിട്ടാണ് സണ്ണി കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചത്. അതും ഇരട്ട കുഞ്ഞുങ്ങളുടെ.

publive-image

'എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്... 2017 ജൂണ്‍ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്.

ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു ഇവരോടൊപ്പം. അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍, നിഷ കൗര്‍ വെബ്ബര്‍.

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ മിടുക്കന്മാരായ ആണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവര്‍ വര്‍ഷങ്ങളായി ജീവിക്കാന്‍ തുടങ്ങിയിട്ട്. ദൈവം ഞങ്ങള്‍ക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു.

അതാണ് ഞങ്ങള്‍ക്ക് ഈ വലിയ കുടുംബത്തിനെ തന്നത്.  ഈ മൂന്നു  കുസൃതിക്കുടുക്കകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങള്‍.' ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചു.

indian cinema sunny leon
Advertisment