Advertisment

സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നു 14 റ​ണ്‍​സ് ജ​യം

New Update

Advertisment

ബം​ഗ​ളു​രു: ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നു 14 റ​ണ്‍​സ് ജ​യം. ബാം​ഗ​ളൂ​ർ ഉ​യ​ർ​ത്തി​യ 219 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ണ്‍​റൈ​സേ​ഴ്സി​നു നി​ശ്ച​ത ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 203 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 20 റ​ണ്‍​സ് ആ​വ​ശ്യ​മാ​യി​രു​ന്ന സ​ണ്‍​റൈ​സേ​ഴ്സി​ന് വെ​റും അ​ഞ്ചു റ​ണ്‍​സി​ൽ ഒ​തു​ങ്ങി.

മി​ക​ച്ച​രീ​തി​യി​ൽ ബാ​റ്റു ചെ​യ്ത കെ​യ്ൻ വി​ല്ല്യം​സ​ണെ അ​വ​സാ​ന ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ പു​റ​ത്താ​ക്കാ​നാ​യ​താ​ണു ബാം​ഗ​ളൂ​ർ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വി​ല്ല്യം​സ​ണ്‍ 42 പ​ന്തി​ൽ 81 റ​ണ്‍​സ് നേ​ടി. മ​നീ​ഷ് പാ​ണ്ഡെ 38 പ​ന്തി​ൽ 62 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ശി​ഖ​ർ ധ​വാ​ൻ(18), അ​ല​ക്സ് ഹെ​യ്ൽ​സ്(37) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബാം​ഗ​ളൂ​ർ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 218 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ് (39 പ​ന്തി​ൽ 69), മോ​യി​ൻ അ​ലി (34 പ​ന്തി​ൽ 65) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ബാം​ഗ​ളൂ​രി​നെ തു​ണ​ച്ച​ത്. സ്കോ​ർ ബോ​ർ​ഡ് സൂ​ചി​പ്പി​ക്കു​പോ​ലെ അ​ത്ര മെ​ച്ച​പ്പെ​ട്ട​താ​യി​രു​ന്നി​ല്ല ബാം​ഗ​ളൂ​രി​ന്‍റെ തു​ട​ക്കം. 38 റ​ണ്‍​സ് എ​ടു​ക്കു​ന്പോ​ഴേ​യ്ക്കും ഓ​പ്പ​ണ​ർ​മാ​രാ​യ പാ​ർ​ഥി​വ് പ​ട്ടേ​ൽ(1), വി​രാ​ട് കോ​ഹ്ലി(12) എ​ന്നി​വ​ർ പു​റ​ത്താ​യി. ഇ​തി​നു​ശേ​ഷം ഒ​ന്നി​ച്ച ഡി​വി​ല്ല്യേ​ഴ്സ്, മോ​യി​ൻ അ​ലി കൂ​ട്ടു​കെ​ട്ടാ​ണ് ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്കു ന​യി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 107 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി റാ​ഷി​ദ് ഖാ​ൻ സ​ണ്‍​റൈ​സേ​ഴ്സി​നെ മ​ത്സ​ര​ത്തി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ഇ​തി​നു​ശേ​ഷ​മെ​ത്തി​യ കോ​ളി​ൻ ഗ്രാ​ൻ​ഡ്ഹോ​മും സ​ർ​ഫ്രാ​സ് ഖാ​നും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ബാം​ഗ​ളൂ​ർ സ്കോ​ർ 200 ക​ട​ന്നു. ഗ്രാ​ൻ​ഡ്ഹോം 17 പ​ന്തി​ൽ​നി​ന്ന് 40 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ, സ​ർ​ഫ്രാ​സ് ഖാ​ൻ എ​ട്ടു പ​ന്തി​ൽ 22 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി റാ​ഷി​ദ് ഖാ​ൻ 27 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നും സി​ദ്ധാ​ർ​ഥ് കൗ​ൾ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പി നാ​ലോ​വ​റി​ൽ 70 റ​ണ്‍​സ് വ​ഴ​ങ്ങി.

Advertisment