Advertisment

‘ഓഹോ… അദ്ദേഹവും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ?’; ബാങ്ക് വായ്പാ തട്ടിപ്പിനെ പരിഹസിച്ച് സുപ്രീംകോടതി

New Update

രാജ്യത്തെ ബാങ്ക് വായ്പാ തട്ടിപ്പിനെ പരിഹസിച്ച് സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത ഐ.ടി ഉദ്യോഗസ്ഥന്‍ നാടുവിട്ടെന്ന യുവതിയുടെ പരാതിയിന്മേലുള്ള നടപടിക്കിടെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

Advertisment

നിലവില്‍ കുറ്റാരോപിതന്‍ എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ രാജ്യം വിട്ടെന്നായിരുന്നു ഐ.ടി ഉദ്യോഗസ്ഥന്റെ അഭിഭാഷകന്റെ മറുപടി. ഓഹോ… അദ്ദേഹവും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ എന്നായിരുന്നു അപ്പോള്‍ കോടതിയുടെ മറുപടി.

publive-image

ജസ്റ്റിസുമാരായ ചെലമേശ്വറും സഞ്ജയ്കിഷന്‍ കൗളും അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടിയിലധികം തട്ടി വജ്രവ്യാപാരി നീരവ് മോദിയും പൊതു മേഖലാ ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പ തട്ടി മദ്യരാജാവ് വിജയ് മല്യയും മറ്റും രാജ്യം വിട്ടുപോയ സാഹചര്യത്തെയാണ് കോടതി പരോക്ഷമായി പരിഹസിച്ചത്.

എന്നാല്‍, തന്റെ കക്ഷി മറ്റുള്ളവരെപ്പോലെ നിയമത്തെ പേടിച്ച് രാജ്യം വിട്ടതല്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നും കുറ്റാരോപിതന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. വിവാഹവാഗ്ദാനം നല്‍കി യുവാവ് വഞ്ചിച്ചെന്ന പരാതിയില്‍ 2016ലാണ് ബംഗലൂരു കോറമംഗല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.

Advertisment