Advertisment

മന്ത്രിമാര്‍ക്ക് പുറമെ സ്വപ്‌നയുടെ ചാറ്റില്‍ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും ! ഉന്നതനു കുരുക്കാവുന്നത് അസമയത്തടക്കമുള്ള വാട്ട്‌സ്ആപ്പ് ചാറ്റും വീഡിയോ കോളും ! പിണറായി സര്‍ക്കാരിന് പുതിയ തലവേദനയായി സ്വപ്‌നയുടെ ഫോണ്‍ രേഖകള്‍ ! രണ്ടാം മന്ത്രിയെയും ഉന്നതനെയും എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്യും ?

author-image
Berlin Mathew
Updated On
New Update

publive-image

Advertisment

കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യ ചാറ്റില്‍ മന്ത്രിമാര്‍ക്ക് പുറമെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും. സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ പോകുന്നതാണ് ഈ ഉന്നതന്റെ പേര് കൂടി പുറത്തുവരുന്നത്. നേരത്തെ സ്വപ്‌നയുടെ ഫോണില്‍ നിന്നും നശിപ്പിച്ച വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തതോടെയാണ് ഉന്നതനും കുരുക്ക് ഒരുങ്ങുന്നത്.

നേരത്തെ സ്വപ്‌ന സുരേഷുമായി മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ക്ക് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. നയതന്ത്ര ബാഗേജിലൂടെ ഖുറാന്‍ കൊണ്ടുവന്ന മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലായിരുന്നു ഒരു മന്ത്രി.

മന്ത്രി ജലീലും സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകളും നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു മന്ത്രി കൂടിയുണ്ടെന്ന വിവരം പുറത്തുവന്നത്. ആ മന്ത്രിയെ തനിക്കറിയാമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

എന്നാല്‍ രണ്ടാമനായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. ഇന്നു തലസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഈ ചോദ്യം ഉയര്‍ന്നെങ്കിലും കടകംപള്ളി കാര്യമായ പ്രതിരോധത്തിന് തുനിയാഞ്ഞതും ശ്രദ്ധേയമായി.

ഇതിനും പുറമെയാണ് ക്യാബിനറ്റ് റാങ്കുള്ള മറ്റൊരു ഉന്നതനുമായുള്ള ബന്ധം പുറത്തുവരുന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നാണ് വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ സ്വഭാവം തെളിയിക്കുന്നത്. വൈകാതെ തന്നെ ഇദ്ദേഹത്തില്‍നിന്നും എന്‍ഐഎ ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കും.

അടുത്ത ആഴ്ച സ്വപ്‌ന സുരേഷിനെ എന്‍ഐഎ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യമടക്കമുള്ള വിശദമായ കാര്യങ്ങള്‍ എന്‍ഐഎ അവരില്‍ നിന്നും ചോദിച്ചറിയും.

swapna suresh
Advertisment