Advertisment

സ്വപ്നയുമായി ബന്ധമുള്ള ഉന്നത സ്വാധീനമുള്ള വനിതയും എൻഐഎ യുടെ നിരീക്ഷണത്തിൽ ? ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചടങ്ങുകളിലെ ദൃശ്യങ്ങൾ എൻെഐഎയ്ക്ക്. സ്വപ്നയുടെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ഈ വനിതയ്ക്കും പങ്ക്. ബംഗളുരുവിലേക്ക് രക്ഷപെടാനും സഹായം നൽകി

author-image
Berlin Mathew
Updated On
New Update

കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്തെ ഉന്നത സ്വാധീനമുള്ള വനിതയുമായി ഉറ്റബന്ധം. ഇരുവരും ഒന്നിച്ച് വിവിധ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഫോട്ടോ എൻഐഎയ്ക്ക് ലഭിച്ചു. സ്വപ്ന യുമായി ചേർന്ന് ഈ വനിതയ്ക്ക് നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ളതായും അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു.

Advertisment

publive-image

സ്വപ്ന സുരേഷ് സ്വർണക്കടത്തിലൂടെയും മറ്റു ഇടപാടുകളിലൂടെയും സമ്പാദിച്ച പണമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയതെന്നാണ് സൂചന. സ്വപ്ന ഈ വനിതയെ ഒരു ദിവസം പലവട്ടം വിളിക്കുന്ന ബന്ധമായിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്. മിനിറ്റുകളോളമാണ് ഇവരുടെ ഫോൺ കോളുകൾ നീണ്ടത്.

സ്വപ്നയുടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരികെ കിട്ടിയതിനെ തുടർന്നാണ് എൻഐഎയ്ക്ക് ഈ സുപ്രധാന വിവരങ്ങൾ ലഭിച്ചത്. സ്വപ്ന സംസ്ഥാന സർക്കാർ സർവീസിലായിരിക്കെ ഔദ്യോഗിക ഫോണിൽ നിന്നും ഇവരെ വിളിച്ചിട്ടുണ്ട്.

സ്വപ്ന പിടിയിലാകുന്നതിന് മുന്നോടിയായും ഈ വനിതയെ ബന്ധപ്പെട്ടിരുന്നു. ബംഗളുരുവിലേക്ക് രക്ഷപ്പെടാനും അവിടെ ഒളിവിൽ സഹായം ചെയ്തു കൊടുത്തതിലും ഈ വനിതയുടെ പങ്കാളിത്തവും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.

swapna suresh
Advertisment