Advertisment

സ്വപ്‌ന തിരുവനന്തപുരത്ത് വിലസിയത് സര്‍വ്വവിധ അധികാരങ്ങളോടെയും; മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗങ്ങളില്‍ വരെ കോണ്‍സുലേറ്റ് പ്രതിനിധിയായി പങ്കെടുത്തു; ഒരിക്കല്‍ തന്നെ സല്യൂട്ട് ചെയ്യാതിരുന്ന മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശയും കമ്മീഷണര്‍ ഓഫീസിലെത്തി; കോണ്‍സുലേറ്റ് ജോലി നഷ്ടപ്പെട്ടിട്ടും അക്കാര്യം മറച്ചുവച്ചായിരുന്നു ഇത്തരം പ്രവര്‍ത്തികളെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ കുറിച്ച് ഓരോ ദിവസവും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.

Advertisment

publive-image

സ്വര്‍ണക്കടത്തുകേസില്‍ കുടുങ്ങുന്നതുവരെ സര്‍വ അധികാരങ്ങളോടെയുമാണ് സ്വപ്‌ന തിരുവനന്തപുരത്ത് വിലസിയത്. ഉന്നത ബന്ധങ്ങളായിരുന്നു സ്വപ്‌നയ്ക്ക് ഇതിന് തുണയായത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം മറയാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്.

തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ  ഓഫിസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു പ്രധാന റോളില്‍. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന  മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ പങ്കെടുത്തിരുന്നു.

ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പലരോടും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്‌ന ഇടപെട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

latest news swapna suresh gold smuggling gold smuggling case tvm gold smuggling case all news
Advertisment