Advertisment

'നോ പോസ്റ്റ് അവൈലബിൾ' ഫേസ്ബുക്ക് പ്രൊഫൈലുകളിലെ പോസ്റ്റുകളെല്ലാം താനേ അപ്രക്ത്യക്ഷമാകുന്നു; തകരാർ പരിഹരിച്ച് ഫേസ്ബുക്ക്

author-image
ടെക് ഡസ്ക്
New Update
face book1.jpg

ഫേസ്ബുക്കിന്  പുതിയ സാങ്കേതിക തകരാര്‍. ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാകുന്നതായിരുന്നു പുതിയ പ്രശ്‌നം. ലോഗിൻ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ 'നോ പോസ്റ്റ് അവൈലബിൾ' എന്നാണ് ദൃശ്യമാകുന്നത്. ഫേസ്ബുക്ക് പ്രൊഫൈലുകളിലെ പോസ്റ്റുകളെല്ലാം താനേ അപ്രക്ത്യക്ഷമാകുന്നുവെന്നാണ് പരാതി. 

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ പ്രശ്‌നം നേരിട്ടിരുന്നു. എക്സിലൂടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ ഫേസ്ബുക്കിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.. അതേസമയം, ഇത് ടെക്നിക്കൽ ഗ്ലിച്ച് മാത്രമാണെന്നാണ് വിലയിരുത്തുന്നത്, പോസ്റ്റുകൾ ദൃശ്യമാകുന്നിലെങ്കിലും, നോട്ടിഫിക്കേഷൻ സേവനങ്ങൾ ലഭിക്കുന്നതായി ഉപയോക്താക്കളിൽ ചിലർ വ്യക്തമാക്കി. എന്നാൽ, ഔദ്യോഗിക വിശദീകരണം പുറത്തിറക്കും മുന്‍പ് തന്നെ മെറ്റ തകരാര്‍ പരിഹരിച്ചു

സ്മാർട്ഫോണുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഈ പ്രശനമില്ലായിരുന്നു. പിസി ബ്രൗസറിലൂടെ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ് സാങ്കേതിക തകരാര്‍ നേരിട്ടത്.

Advertisment