Advertisment

ഇനി സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് കോൾ വന്നാലും ആളെ തിരിച്ചറിയാം; കോളിങ് നെയിം പ്രസന്‌റേഷന്‍ രാജ്യത്ത് നടപ്പാക്കാനൊരുങ്ങി ട്രായ്

author-image
ടെക് ഡസ്ക്
New Update
phone call.jpg

 മൊബൈല്‍ ഫോണുകളിലേക്ക് സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് കോൾ വന്നാലും ആളെ തിരിച്ചറിയാനാകും. ഇത്തരം നമ്പറുകൾക്കൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്‌റേഷന്‍ (സിഎന്‍പി) രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിലുടനീളം കോളര്‍ ഐഡന്‌റിഫിക്കേഷന്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ ശിപാര്‍ശ ട്രായ് ഇന്നലെ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകോളുകള്‍ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോളര്‍ ഐഡി ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക മാതൃക ട്രായ് കേന്ദ്രസർക്കാരിനു നല്‍കിയിട്ടുണ്ട്. എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു നിശ്ചിത സമയത്തിനുള്ളില്‍ സേവനം തുടങ്ങുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ട്രായ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.

Advertisment