Advertisment

ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ച് ആൻഡ്രോയ്ഡ് ടിവി നോക്കിയ ഇന്ത്യയിൽ ഇറക്കുന്നു

ആദ്യത്തെ ടിവിയിൽ ഉള്ളത് പോലെ ഡോൾബി വിഷൻ, ബിൽറ്റ്ഇൻ ക്രോംകാസ്റ്റ്, 24W പവറുള്ള ഫ്രന്റ് ഫേസിങ് ജെബിഎൽ സ്പീക്കർ എല്ലാം ഈ ടിവിയിലുമുണ്ട്. കൂടാതെ രണ്ടു യുഎസ്ബി-എ പോർട്ടുകളും, മൂന്ന് എച്ഡിഎംഐ പോർട്ടുകളും ഉണ്ട്

author-image
ടെക് ഡസ്ക്
New Update
esdyuipiphgiyfytfyuguig[

രണ്ടാമതൊരു ആൻഡ്രോയ്ഡ് ടിവി കൂടെ നോക്കിയ ഇന്ത്യയിൽ ഇറക്കുന്നു. 43 ഇഞ്ച് വലിപ്പമുള്ള UHD 4k ടിവിയാണിത്. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഈ ടിവി ലഭിക്കു. 31,999 രൂപയാണ് നോക്കിയ ടിവിയുടെ വില. ഫ്ലിപ്പ്കാർട്ടിൽ ജൂൺ 8 ഉച്ചക്ക് 12 മുതൽ ടിവിയുടെ വില്പനയാരംഭിക്കും. ആദ്യത്തെ നോക്കിയ ടിവി പോലെ പേരിൽ മാത്രമേ നോക്കിയ ഉള്ളൂ, ടിവി നിർമ്മിക്കുന്നതും വിൽക്കുന്നതും എല്ലാം ഫ്ലിപ്കാർട്ടിന്റെ മേൽനോട്ടത്തിലാണ്.

ആദ്യത്തെ ടിവിയിൽ ഉള്ളത് പോലെ ഡോൾബി വിഷൻ, ബിൽറ്റ്ഇൻ ക്രോംകാസ്റ്റ്, 24W പവറുള്ള ഫ്രന്റ് ഫേസിങ് ജെബിഎൽ സ്പീക്കർ എല്ലാം ഈ ടിവിയിലുമുണ്ട്. കൂടാതെ രണ്ടു യുഎസ്ബി-എ പോർട്ടുകളും, മൂന്ന് എച്ഡിഎംഐ പോർട്ടുകളും ഉണ്ട്. ഈ ടിവിയുടെ എൽഇഡി ഫ്ലാറ്റ് സ്ക്രീൻ ഡിസ്‌പ്ലേയ്ക്ക് 16:9 ആണ് ആസ്പെക്റ്റ് റെഷിയോ. 178-ഡിഗ്രി വ്യൂയിങ് ആങ്കിൾ, 300 നിറ്റ്സ് ബ്രൈറ്റ്നെസ്സ്, 60Hz റിഫ്രഷ് റേറ്റ് എന്നിവ മികച്ച ദ്രശ്യാനുഭവം നൽകുന്നു.

1 GHz ക്വാഡ്-കോർ പ്രോസസറും 2.25 ജിബി റാമും ടിവിക്ക് കറുത്ത് പകരുന്നു. ആപ്പുകൾ സൂക്ഷിക്കാനായി 16 ജിബി ഇന്റെർണൽ സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 9-ലാണ് ടിവി പ്രവർത്തിക്കുന്നത്. ഡിസ്‌പ്ലേയുടെ വലിപ്പത്തിലും, വിലയിലും, ചെറിയ ചില ഡിസൈൻ മാറ്റങ്ങളും അല്ലാതെ ആദ്യത്തെ ടിവിയുമായി വലിയ മാറ്റങ്ങൾ ഒന്നും തന്നെ പുതിയ ടിവിക്കില്ല. 6 മാസം മുന്നെയാണ് ആദ്യത്തെ നോക്കിയ ടിവി ഇന്ത്യയിൽ ഇറങ്ങിയത്. അത് 55 ഇഞ്ച് ഡിസ്‌പ്ലേയുള്ള UHD 4k ആൻഡ്രോയ്ഡ് ടിവി ആയിരുന്നു. 41,999 രൂപയായിരുന്നു അതിന്റെ വില. 

flipkart nokia android tv
Advertisment