Advertisment

ബാക്ക് അപ്പ് സൈസ് കുറച്ച് സ്മാര്‍ട്ട്ഫോണുകളില്‍ ദീര്‍ഘകാലം സന്ദേശം സൂക്ഷിക്കാം

author-image
ടെക് ഡസ്ക്
New Update
ഉത്തർപ്രദേശിൽ ഗൂഗിളിൽ അശ്ലീലം തെരഞ്ഞാൽ പണികിട്ടും; ആളുകളുടെ ഇന്റർനെറ്റ് സേർച്ച് ഡാറ്റ നിരീക്ഷിക്കാൻ കമ്പനിയെ നിയമിച്ചതായി യു. പി പൊലീസ്

അനുവദിക്കപ്പെട്ട സ്‌റ്റോറേജ് പരിധിക്കെതിരെ വാട്‌സ് ആപ്പ് ബാക്കപ്പുകളുടെ കണക്കെടുക്കുന്ന രീതി ഗൂഗിള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇത് പ്രകാരം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ സന്ദേശങ്ങള്‍ സൗജന്യമായി ഒരുപാട് നാളത്തേക്ക് ബാക്ക് അപ്പ് ചെയ്യാന്‍ സാധിക്കില്ല. പ്രത്യേകിച്ചും ഈ ബുദ്ധിമുട്ടുകള്‍ 15 ജിബിക്ക് മുകളില്‍ ഡേറ്റയുള്ള ഫോണുകളെയാണ് ബാധിക്കുന്നത്.

Advertisment

ഇതേ സാഹചര്യം തന്നെയാണ് ഐ ഫോണിലും നിലനില്‍ക്കുന്നത്. ഐ ക്ലൗഡ് സ്‌റ്റോറേജിനെതിരെ ചാറ്റ് ബാക്ക് അപ്പുകള്‍ ഐ ഫോണിലും കണക്കാക്കുന്നുണ്ട്. എന്നാല്‍ ബാക്ക്അപ്പ് സൈസുകള്‍ കുറച്ചാല്‍ ഇതിനൊരു പരിഹാരമുണ്ടാക്കാം. ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ സ്‌റ്റോറേജില്‍ സ്‌റ്റോര്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം

ഓട്ടോ മീഡിയ ഡൗണ്‍ലോഡ് ഓഫ് ചെയ്തിട്ടാല്‍ ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ഉള്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കാം. നിരവധി ഗ്രൂപ്പുകളും അവയില്‍ നിന്ന് സന്ദേശങ്ങളും വരുന്നവര്‍ക്ക് പാലിക്കാന്‍ പറ്റിയ രീതിയാണിത്.

വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുമ്പോള്‍ വീഡിയോകള്‍ ഉള്‍പ്പെടുത്തിയാല്‍ സ്‌പേസ് ഒരുപാട് നഷ്ടമാകും. വാട്‌സ്ആപ്പ് ബാക്ക് അപ്പ് മെനുവിലെ 'ഇന്‍ക്ലൂഡ് വീഡിയോസ്' എന്ന ഓപ്ഷന്‍ ഓഫ് ആക്കി വെക്കുകയാണെങ്കില്‍ ഇതിനൊരു പ്രതിവിധി ലഭിക്കും.

ഡിസപ്പിയറിങ് മെസേജ് ഓപ്ഷന്‍ ഓണാക്കി വെക്കുകയാണെങ്കില്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും അപ്രത്യക്ഷമാകും. ഇതിലൂടെ ബാക്ക് അപ്പ് സൈസ് കുറയ്ക്കാന്‍ സാധിക്കും. എല്ലാ ചാറ്റുകളും, അല്ലെങ്കില്‍ തിരഞ്ഞെടുത്ത ചാറ്റുകളിലെ സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പിലുണ്ട്.



എന്നാല്‍ പ്രധാനപ്പെട്ട, ഒഴിവാക്കാനാകാത്ത ഡേറ്റകളാണുള്ളതെങ്കില്‍ ഗൂഗിളില്‍ നിന്നോ ആപ്പിളില്‍ നിന്നോ സ്‌റ്റോറേജുകള്‍ വാങ്ങേണ്ടി വരും. ഗൂഗിളില്‍ ബാക്ക് അപ്പിന് വേണ്ടി ഒരു മാസം 130 രൂപയുടെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി 100 ജിബി ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. ഐ ക്ലൗഡില്‍ പ്രതിമാസം 75 രൂപയും 50 ജിബിയുടെ സ്റ്റോറേജും നല്‍കുന്നു.

 

Advertisment