Advertisment

'ഉപയോക്താക്കളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു' ! ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതില്‍ പ്രതികരിച്ച് മെറ്റ വക്താവ്; പിന്നാലെ ട്രോളി ഇലോണ്‍ മസ്‌ക്‌

ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതിന്റെ ആശങ്കയിലാണ് ഉപയോക്താക്കള്‍. രാത്രി ഇന്ത്യന്‍ സമയം 8.50-ഓടെയാണ് ഇരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ ഇതിന്റെ കാരണം മെറ്റ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല

author-image
ടെക് ഡസ്ക്
New Update
musk1

 ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതിന്റെ ആശങ്കയിലാണ് ഉപയോക്താക്കള്‍. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.50-ഓടെയാണ് ഇരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ ഇതിന്റെ കാരണം മെറ്റ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

Advertisment

സൈബര്‍ അറ്റാക്കാണോ ഇതിന് പിന്നിലെന്ന് ചില ഉപയോക്താക്കള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനും മതിയായ തെളിവുകള്‍ ലഭ്യമല്ല. ഉപയോക്താക്കളുടെ പ്രശ്‌നം മനസിലാക്കുന്നുവെന്നും, തങ്ങള്‍ ഇത് പരിഹരിച്ച് വരികയാണെന്നും മെറ്റയുടെ വക്താവ് ആന്‍ഡി സ്റ്റോണ്‍ 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

അതേസമയം, ആന്‍ഡി സ്റ്റോണിന്റെ പ്രസ്താവനയെ ട്രോളി എക്‌സ് ചെയര്‍മാന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തി. നാല് പെന്‍ഗ്വിനുകളുടെ ചിത്രം പ്രതീകാത്മകമായി പങ്കുവെച്ചായിരുന്നു മസ്‌കിന്റെ ട്വിസ്‌ക്.

ഇതിലെ ഓരോ പെന്‍ഗ്വിനും എക്‌സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ് എന്നിവയെ സൂചിപ്പിക്കുന്നു. എക്‌സിനെ മറ്റ് മൂന്ന് ആപ്ലിക്കേഷനുകലും സല്യൂട്ട് ചെയ്യുന്നതായുള്ള ചിത്രമാണ് മസ്‌ക് പങ്കുവച്ചത്. 'ഞങ്ങളുടെ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്, നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നതെന്നും' മസ്‌ക് കുറിച്ചു.

 

Advertisment