Advertisment

ഇനി പ്രൊഫഷണല്‍ മികവിന് പസില്‍ ഗെയിമുകളുടെ അകമ്പടിയും ! തൊഴില്‍ അവസരം മാത്രം തിരഞ്ഞ് ബോറടിക്കേണ്ട, കുറച്ച് ഗെയിം കൂടിയാകാം ! ഗെയിമുകള്‍ അവതരിപ്പിക്കാന്‍ ലിങ്ക്ഡ് ഇന്നിന്റെ നീക്കം

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പസില്‍ ഗെയിമുകളാണ് ലിങ്ക്ഡ്ഇന്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പസില്‍ ഗെയിമുകളുടെ ജനപ്രീതി കൂടി കണക്കിലെടുത്താണ് ഈ നീക്കം. 

author-image
ടെക് ഡസ്ക്
Updated On
New Update
linkedin

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇന്‍. ഏകദേശം ഒരു ബില്യണിലധികം ഉപയോക്താക്കളാണ് ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ, 'ഗെയിമുകള്‍' കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ലിങ്ക്ഡ്ഇന്‍.

Advertisment

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പസില്‍ ഗെയിമുകളാണ് ലിങ്ക്ഡ്ഇന്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പസില്‍ ഗെയിമുകളുടെ ജനപ്രീതി കൂടി കണക്കിലെടുത്താണ് ഈ നീക്കം. 

'പ്ലെയര്‍ സ്‌കോറുകള്‍' ജോലിസ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു രീതി അവംലബിക്കാനുള്ള നീക്കത്തിലാണ് ലിങ്ക്ഡ്ഇന്‍ എന്ന് ആപ്പ് ഗവേഷകയായ നിമ ഔജി വ്യക്തമാക്കി.ഇതിന്റെ ഫലമായി കമ്പനികള്‍ ഈ സ്‌കോറുകളെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യപ്പെടും. 

ക്യൂന്‍സ്, ഇന്‍ഫറന്‍സ്, ക്രോസ്‌ക്ലൈംബ് എന്നീ പേരുകളിലാകും ലിങ്ക്ഡ്ഇന്‍ പസില്‍ ഗെയിം അവതരിപ്പിക്കുന്നത്. എന്നാല്‍ എന്നാണ് ഗെയിം അവതരിപ്പിക്കുന്നത് വ്യക്തമല്ല. 

ലിങ്ക്ഡ്ഇന്‍ കൂടുതല്‍ രസകരമാക്കാനും, ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും തങ്ങള്‍ പസില്‍ അധിഷ്ഠിത ഗെയിമുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഒരു ലിങ്ക്ഡ്ഇന്‍ വക്താവ് സ്ഥിരീകരിച്ചു. 

Advertisment