Advertisment

ചിലവ് ചുരുക്കല്‍ നടപടികള്‍ തുടര്‍ന്ന് ടെക് കമ്പനികള്‍: 1200 ജോലികള്‍ വെട്ടിക്കുറച്ച് എറിക്‌സണ്‍: 2024 മാര്‍ച്ചില്‍ ടെക് മേഖലയില്‍ നടന്ന പിരിച്ചുവിടലുകള്‍ ഇങ്ങനെ

author-image
ടെക് ഡസ്ക്
Updated On
New Update
Tech layoffs March 2024

ഡല്‍ഹി: ടെക് മേഖല നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കിടയില്‍ പ്രമുഖ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2024 മാര്‍ച്ച് മാസത്തില്‍ പല ടെക് കമ്പനികളും തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു.

Advertisment

വിവിധ കാരണങ്ങളാല്‍ മാര്‍ച്ചില്‍ ജോലി വെട്ടിക്കുറയ്ക്കുന്നതായി എറിക്സണും ഡെല്ലും ആപ്പിളും പ്രഖ്യാപിച്ചു. 5ജി ഉപകരണങ്ങളുടെ ആവശ്യം കുറഞ്ഞതിനാല്‍ എറിക്സണ്‍ സ്വീഡനില്‍ 1,200 ജോലികള്‍ വെട്ടിക്കുറച്ചു, അതേസമയം ഡെല്‍ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറച്ചു.

2024 മാര്‍ച്ചില്‍ നടന്ന പിരിച്ചുവിടലുകള്‍ ഇങ്ങനെ

എറിക്സണ്‍: 5ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങളുടെ ആവശ്യം കുറഞ്ഞതിനാല്‍ സ്വീഡനില്‍ 1,200 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് എറിക്സണ്‍ അറിയിച്ചു. എറിക്സണ്‍ 2024 മാര്‍ച്ചിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. മൊബൈല്‍ നെറ്റ്വര്‍ക്ക് വിപണി ഈ വര്‍ഷവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് എറിക്സണ്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷവും എറിക്സണ്‍ 8,500 പേരെ (8% തൊഴിലാളികളെ) പിരിച്ചുവിട്ടിരുന്നു.

ഡെല്‍: ചെലവ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഡെല്ലിലും പിരിച്ചുവിടലുകള്‍ നടന്നു. ഈ ഫെബ്രുവരിയില്‍ ഡെല്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 1,20,000 ആണ്. 2023ല്‍ ഡെല്‍ ജീവനക്കാരുടെ എണ്ണം 1,26,000 ആയിരുന്നു. ഡെല്‍ പിസികളുടെ ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ നാലാം പാദ വരുമാനത്തില്‍ 11 ശതമാനം ഇടിവാണ് ഡെല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആപ്പിള്‍: ഭാവിയിലെ ആപ്പിള്‍ വാച്ച് മോഡലുകള്‍ക്കായുള്ള മൈക്രോ എല്‍ഇഡി ഡിസ്പ്ലേകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നിര്‍ത്തിവച്ചതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. അതിന്റെ ഭാഗമായി അമേരിക്കയിലും ഏഷ്യയിലെ പല രാജ്യങ്ങളിലുമായി ഡസന്‍ കണക്കിന് ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടു.

ഐബിഎം: ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍ കമ്പനിയും 2024 മാര്‍ച്ചില്‍ ധാരാളം ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരെ 2024 മാര്‍ച്ചില്‍ പിരിച്ചുവിടുമെന്ന് ഐബിഎം അറിയിച്ചിരുന്നു.

ടര്‍നിറ്റിന്‍:  ടര്‍നിറ്റിന്‍ ഈ വര്‍ഷം ആദ്യം 15 പേരെ പിരിച്ചുവിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ടര്‍നിറ്റിന്‍ 18 മാസത്തിനുള്ളില്‍  20% തൊഴിലാളികളെ വെട്ടിക്കുറച്ചിട്ടുണ്ട്.

Advertisment