Advertisment

പുതിയ ചില കിടിലൻ ഫീച്ചറുകളുമായി വീണ്ടും ഞെട്ടിച്ച് ടെലിഗ്രാം

ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിഫ്, ടു ഫാക്ടർ ഓതെന്റിക്കേഷൻ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്. 2015 ലാണ് ടെലിഗ്രാം ആദ്യമായി ഫോട്ടോ എഡിറ്റര്‍ അവതരിപ്പിച്ചത്

author-image
ടെക് ഡസ്ക്
New Update
ypuiyfdiysuesdtuyghoij'ij'j

ടെലിഗ്രാം പുതിയ ചില കിടിലൻ ഫീച്ചറുകളുമായി നമ്മളെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിഫ്, ടു ഫാക്ടർ ഓതെന്റിക്കേഷൻ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്. 2015 ലാണ് ടെലിഗ്രാം ആദ്യമായി ഫോട്ടോ എഡിറ്റര്‍ അവതരിപ്പിച്ചത്. ഈ മീഡിയ എഡിറ്റിങ് ടൂളിന്റെ കൂടെ അനിമേറ്റഡ് സ്റ്റിക്കേഴ്‌സ്, വീഡിയോ എഡിറ്റിങ് ഫീച്ചർകൂടെ കൂട്ടിച്ചേർത്ത് പരിക്ഷരിച്ചിരിക്കുകയാണ് ടെലിഗ്രാം.

വീഡിയോകളില്‍ ബ്രൈറ്റ്നസ്, സാച്ചുറേഷന്‍ പോലുള്ള ഘടകങ്ങൾ ക്രമീകരിക്കാൻ സാധിക്കും. വീഡിയോകളില്‍ രണ്ട് തവണ തട്ടിയാല്‍ വേണ്ട വീഡിയോ നിലവാരം വർദ്ധിപ്പിക്കാനുള്ള ഈ ഘടകങ്ങൾ എല്ലാം ടെലിഗ്രാം സ്വയം ചെയ്തോളും. പെയ്ന്റ് ബ്രഷ് കൃത്യമായി ഉപയോഗിക്കാന്‍ ചിത്രങ്ങളും വീഡിയോകളും മീഡിയ എഡിറ്റിങ് ടൂളിൽ സൂം ചെയ്യാന്‍ സാധിക്കും. ചിത്രങ്ങളിലും വീഡിയോകളിലും അനിമേറ്റഡ് സ്റ്റിക്കറുകൾ ചേര്‍ക്കാന്‍ സാധിക്കും.

ചിത്രങ്ങളും വിഡിയോകളും ഇനി എളുപ്പത്തിൽ ജിഫ് ആക്കി മാറ്റം മീഡിയ ടൂൾ വഴി. സ്പീക്കിങ് ജിഫുകള്‍ അവതരിപ്പിച്ചതിനൊപ്പം, അവ ലോഡ് ചെയ്യുന്ന സമയവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചാറ്റുകള്‍ തരം തിരിച്ച് ക്രിമീകരിക്കാൻ ഫ്‌ളെക്‌സിബിള്‍ ഫോള്‍ഡറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ചാറ്റുകള്‍ ഓരോന്നും പ്രത്യേകം ഫോള്‍ഡറുകളിലേക്ക് മാറ്റാം. ടെലിഗ്രാം അക്കൗണ്ടിന്റെ സുരക്ഷാ വർദ്ധിപ്പിക്കുന്നതിനായി ടു ഫാക്ടർ ഓതെന്റിക്കേഷൻ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

telegram
Advertisment