Advertisment

നാല് പുതിയ ടെക്‌സ്‌റ്റ് ഫോർമാറ്റിംഗ് ഓപ്‌ഷനുകൾ കൂടി അവതരിപ്പിച്ച് വാട്സ്ആപ്പ്, കൂടുതൽ അറിയാം

author-image
ടെക് ഡസ്ക്
New Update
whats app forma1.jpg

 ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നിവക്ക് പുറമെ നാല് പുതിയ ടെക്‌സ്‌റ്റ് ഫോർമാറ്റിംഗ് ഓപ്‌ഷനുകൾ കൂടി  അവതരിപ്പിച്ച് വാട്സ്ആപ്പ്  . നിലവിലുള്ള. ബുള്ളറ്റഡ് ലിസ്റ്റുകൾ, അക്കമുള്ള ലിസ്റ്റുകൾ, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ്എന്നി ഓപ്ഷനുകളാണ് അവതരിപ്പിച്ചത്. 

Advertisment

ഇന്ന് മുതൽ, ഐഓഎസ് , ആൻഡ്രോയിഡ് , വെബ് , മാക് , ഡെസ്‌ക്‌ടോപ്പ് ആപ്പ് എന്നിവയിലെ എല്ലാ വാട്സ്ആപ്പ്  ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഉപയോഗിക്കാനാകും, ഇത് ബുള്ളറ്റഡ് ലിസ്റ്റുകൾ, നമ്പർ ലിസ്റ്റുകൾ, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയ്‌ക്കായി നാല് പുതിയ ഫോർമാറ്റിംഗ്  ഷോട്ട് കട്ടുകൾ ഉപയോഗിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും, ചാനലുകളിൽ ഉപയോഗിക്കുന്നതിന് അഡ്‌മിൻമാർക്ക് ഫീച്ചർ ലഭ്യമാകും. 

 ആദ്യത്തേത് ബുള്ളറ്റഡ് ലിസ്റ്റാണ്, ഇത് സാധാരണയായി പോയിൻ്റുകളുടെ ലിസ്‌റ്റോ ഷോപ്പിംഗ് ലിസ്‌റ്റോ ഉൾപ്പെടുന്ന ടെക്‌സ്‌റ്റിനായിരിക്കും. ബുള്ളറ്റഡ് ലിസ്റ്റ് ഫോർമാറ്റ്

ഉപയോഗിക്കുന്നതിന്  ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസ്സേജിന് മുൻപായി  '-' ചിഹ്നം ഉപയോഗിക്കുക. ഷിഫ്റ്റ് + എന്റർ  ചെയ്യുന്നത് തുടരാം, അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയമേവ സൃഷ്ടിക്കും. '-' ചിഹ്നത്തിനും  ടെക്‌സ്‌റ്റിനും ഇടയിൽ ഒരു സ്‌പെയ്‌സ് ഉപയോഗിക്കാൻ ഓർമ്മിക്കുക.

അടുത്തത് അക്കമിട്ട ലിസ്റ്റ് ആണ് , അത് ബുള്ളറ്റഡ് ലിസ്റ്റിന് സമാനമാണ് 

 1, 2, അല്ലെങ്കിൽ 3 നമ്പറുകൾ ടൈപ്പ് ചെയ്യുക, തുടർന്ന് ഒരു പിരീഡും ഒരു സ്‌പെയ്‌സും നൽകുക. ബുള്ളറ്റഡ് ലിസ്റ്റിന് സമാനമായി, Shift+Enter  നൽകിയാൽ അടുത്ത നമ്പറിലേക്ക് എത്താം. 

 പ്രധാനപ്പെട്ട ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും സന്ദേശങ്ങളിൽ അത് കൂടുതൽ ശ്രദ്ധേയമാക്കാനും ബ്ലോക്ക് ഉദ്ധരണി ഉപയോഗിക്കാം. സ്‌പെയ്‌സിന് ശേഷം '>' ചിഹ്നം ടൈപ്പ് ചെയ്‌ത്  ഇത് ഉപയോഗിക്കാം.  ഇൻലൈൻ കോഡ് , ഹൈലൈറ്റ് ചെയ്യാൻ ` ചിഹ്നം ഉപയോഗിക്കാം. 

Advertisment