Advertisment

വീണ്ടും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ് , ഉടന്‍ വരും

author-image
ടെക് ഡസ്ക്
New Update
whats app33.jpg

ടെക്സ്റ്റ്, ഓഡിയോ, വീഡിയോ മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഈസിയായി വാട്ട്‌സ്ആപ്പിലൂടെ  പ്രിയപെട്ടവരുമായി  ബന്ധപ്പെടാം എന്നത്കൊണ്ട് തന്നെ വാട്ട്‌സ്ആപ്പ് എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്  . മാത്രമല്ല ഗ്രൂപ്പ് കോളുകള്‍, എച്ച്ഡി ഫോട്ടോ ഷെയറിംഗ്… അങ്ങനെ അങ്ങനെ ഓരോ തവണയും നിരവധി അപ്പ്‌ഡേറ്റുകളുമായി ഉപഭോക്താക്കളുടെ പ്രിയ അപ്ലിക്കേഷന്‍ എന്ന സ്ഥാനം ഇന്നും കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന വാട്ട്‌സ്ആപ്പ്.

Advertisment

ഉപഭോക്താക്കള്‍ക്കായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പല പുത്തന്‍ ഫീച്ചറുകളും വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ വാട്ട്‌സ്ആപ്പ് മറ്റൊരു കിടിലന്‍ ഫീച്ചര്‍ വികസിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡോക്യുമെന്റ്‌സ് പങ്കുവയ്ക്കാന്‍ ഇതോടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

അന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ ഫീച്ചറിലൂടെ ഡോക്യുമെന്റ് പ്രിവ്യൂസ് യൂസറിന് ലഭിക്കും. അതായത് നിങ്ങളൊരു ഡോക്യുമെന്റ് പങ്കുവച്ചാല്‍ ആ ഡോക്യുമെന്റിന്റെ ചൊറിയൊരു ചിത്രം അത് ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് തന്നെ കാണാന്‍ കഴിയും. അതുവഴി ചാറ്റിലുള്ളത് ആവശ്യമുള്ള ഡോക്യുമെന്റ് ആണോ എന്നത് എളുപ്പം മനസിലാക്കാന്‍ കഴിയും. ഫോട്ടോസ്, വീഡിയോസ് എന്നിവ ഷെയര്‍ ചെയ്യുമ്പോള്‍ അവ തുറക്കാതെ തന്നെ ഏതാണെന്ന് വ്യക്തമായി അറിയാന്‍ കഴിയും.

നിലവില്‍ ഇപ്പോള്‍ നിങ്ങള്‍ എന്ത് പങ്കുവച്ചാലും ഡൗണ്‍ലോഡ് ചെയ്യാതെ മെസേജ് ലഭിച്ചയാള്‍ക്ക് അത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. പുതിയ ഫീച്ചറോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടും.

 

Advertisment