Advertisment

കോണ്‍ടാക്ട് നോട്ട്സ് ഫീച്ചറുമായി വാട്സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update
whatsapp

പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇപ്പോളിതാ കോണ്‍ടാക്ട് നോട്ട്സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കൂടി ബിസിനസ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കാന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.24.9.12 അപ്ഡേറ്റിനായുള്ള പുതിയ വാട്്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ എടുത്തവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും. ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്സ് സെക്ഷന്‍ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോണ്‍ടാക്ടുകളോടും ചേര്‍ത്ത് നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും.

Advertisment