പ്രണയാതുര ഭാവത്തോടെ വില്‍സ്മിത്ത് സോഫിയ റോബോട്ടിനോട് സംസാരിച്ചു. ഒടുവില്‍ ഉമ്മവെക്കാന്‍ നോക്കി, പക്ഷേ സംഭവിച്ചതിതാണ് .. Video;

Monday, April 2, 2018

ഹോളിവുഡ് നടന്‍ വില്‍ സ്മിത്തുമായി സോഷ്യല്‍ ഹ്യൂമനോയിഡ് റോബോട്ട് സുന്ദരി സോഫിയ നടത്തിയ ഡേറ്റിംഗാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത്. സ്മിത്ത് തന്നെയാണ് ഡേറ്റിങ് ദിനത്തിലെ മനോഹര ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്.

ഹോങ് കോങ്ങിലെ ഹാന്‍സന്‍ റോബോടിക്‌സ് എന്ന കമ്പനിയാണ് സോഫിയയുടെ സ്രഷ്ടാക്കള്‍. 62 ഓളം മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഹ്യൂമനോയിഡ് ആണ് സോഫിയ. അവളുടെ മുഖത്ത് ശൃംഖാരം വരുത്താനുള്ള ശ്രമത്തിലായിരുന്നു വില്‍സ്മിത്ത്.

പ്രണയാതുര ഭാവത്തോടെ വില്‍സ്മിത്ത് ഒരു പാട് കാര്യങ്ങള്‍ സോഫിയയോട് പറയുന്നുണ്ട്. ഒടുവില്‍ ഉമ്മവെക്കാനും ഒന്നു നോക്കി. എന്നാല്‍ ആ നീക്കം വളരെ മനോഹരമായി സോഫിയ തടയുകയായിരുന്നു. വില്‍ സ്മിത്തിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സോഫിയ പറഞ്ഞതിങ്ങനെയാണ്..

നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം.. കുറച്ചുകൂടി അടുത്തറിയാനും ശ്രമിക്കാം.. എന്നാണ്. ഏതായാലും വില്‍ സ്മിത്തിന്റെ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിംഗിലാണ്.

×