Advertisment

പോക്കറ്റ് മണി ഒപ്പിക്കാനായി വീട്ടു വളപ്പിലെ കളകള്‍ വെട്ടാനിറങ്ങിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം; പണികൊടുത്തത് 15 മീറ്റര്‍ ഉയരത്തില്‍ നിന്ന ചെടി

New Update

വിര്‍ജീനിയ: പഠനത്തിനിടയിലെ ഓരോ ആവശ്യങ്ങള്‍ക്കായി പോക്കറ്റ് മണി ഒപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വീട്ടു വളപ്പിലെ കളകള്‍ വെട്ടി നശിപ്പിക്കാനുള്ള കരാര്‍ ഏറ്റെടുത്ത വിദ്യാര്‍ത്ഥിക്ക് ഏറ്റത് മാരകമായ പൊള്ളല്‍. ജീവന്‍ തിരികെ ലഭിച്ചത് തന്നെ ഭാഗ്യം കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നത്.കളകള്‍ നശിപ്പിച്ചതിന് പിന്നാലെ യുഎസിലെ വിര്‍ജീനിയയിലുള്ള അലക്‌സ് ചില്‍ഡ്രെസിന് ഈ ഗതി വന്നത് ഒരു മരത്തോളം ഉയരമുള്ള ചെടി വെട്ടി നശിപ്പിച്ചതോടെയായിരുന്നു.

Advertisment

publive-image

ആ ചെടിയുടെ തണ്ടില്‍ നിന്നുള്ള ദ്രാവകം മുഖത്തും കയ്യിലും വീണത് അപ്പോള്‍ അലക്‌സ് അറിഞ്ഞതുമില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണു അക്കാര്യം ശ്രദ്ധിച്ചത്, മുഖത്തും കൈകളിലും മാരകമായി പൊള്ളലേറ്റിരിക്കുന്നു. അലക്‌സ് കരുതിയത് തനിക്കു സൂര്യാഘാതം ഏറ്റതാണെന്നായിരുന്നു. അലക്‌സിന്റെ ഇടതു കവിളിലെ തൊലി ഇളകിപ്പോയ അവസ്ഥയായിരുന്നു. കയ്യിലും ഇതു തന്നെ പ്രശ്‌നം.

സൂര്യാഘാതമാകാന്‍ വഴിയില്ല, അതിനുള്ള ചൂടൊന്നും വിര്‍ജീനിയയിലില്ല. അലക്‌സിന്റെ അമ്മ സമീപത്തെ വിസിയു മെഡിക്കല്‍ സെന്ററിലെ നഴ്‌സായിരുന്നു. അവരാണ് മറ്റൊരു സാധ്യത പറഞ്ഞത്. അലക്‌സിനു സൂര്യാഘാതമേറ്റതല്ല, മറിച്ച് ജയന്റ് ഹോഗ്വീഡ് എന്ന ചെടിയില്‍ നിന്നുള്ള വിഷമേറ്റതാണ്. ലക്ഷണങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ പറിച്ചു കളഞ്ഞ ആ ചെടിയാണതെന്നും അലക്‌സിനു മനസ്സിലായി. ഉടന്‍ തന്നെ സമീപത്തെ മെഡിക്കല്‍ സെന്ററിലെത്തിച്ചു. പക്ഷേ അവിടം കൊണ്ടും തീര്‍ന്നില്ല. സെക്കന്‍ഡ് ആന്‍ഡ് തേഡ് ഡിഗ്രി പൊള്ളലാണു മുഖത്തേറ്റിരിക്കുന്നത്. മുഖത്ത് അല്‍പം നീങ്ങിയിരുന്നെങ്കില്‍ കാഴ്ചശക്തി പോലും നഷ്ടമാകുമായിരുന്നു. മൂന്നു ദിവസമാണ് അലക്‌സ് ആശുപത്രിയില്‍ കിടന്നത്. ഇപ്പോള്‍ ആശുപത്രി വിട്ടെങ്കിലും ചികിത്സ ഇനിയും തുടരണം.

റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് 'അതിക്രമിച്ചു' കയറിയ കളയാണ് ജയന്റ് ഹോഗ്വീഡ് എന്നറിയപ്പെടുന്നത്. കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കാവുക്കാസസ് മലനിരകളിലാണ് ഇവയുടെ ഉദ്ഭവം. അവിടെ നിന്നു പക്ഷികളിലൂടെയും വെള്ളത്തിലൂടെയുണ് ഈ വിഷച്ചെടിയുടെ വിത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത്. അമേരിക്കയിലേക്ക് ഇത് അവിടത്തെ ജനങ്ങള്‍ തന്നെ എത്തിച്ചതാണെന്നാണു കരുതുന്നത്. അലങ്കാരച്ചെടിയായി കൊണ്ടുവന്നു വളര്‍ത്തുകയായിരുന്നു പലരും. കാഴ്ചയ്ക്ക് ജയന്റ് ഹോഗ്വീഡിനോടു സമാനമായ ഒട്ടേറെ അലങ്കാരച്ചെടികളുണ്ടു താനും. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇവ യുഎസിലെത്തുന്നത്.

എന്തായാലും കാഴ്ചശക്തി പോലും കളയുന്ന ഈ വിഷച്ചെടിക്കെതിരെ യുഎസ് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഇവയുടെ കാണ്ഡത്തില്‍ നിന്നുള്ള photosensitizing furanocoumarins എന്ന രാസവസ്തുവാണ് പ്രശ്‌നക്കാരന്‍. അതീവമാരകവും ഉപദ്രവകാരിയുമായ ചെടികളുടെ പട്ടികയിലാണ് യുഎസ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 അടി വരെ ഉയരത്തില്‍ വളരുന്ന ഇവ വെട്ടിമാറ്റുന്നതിനു മുന്‍പ് അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. യാതൊരു കാരണവശാലും സ്വയം ഈ കളയെ വെട്ടിമാറ്റരുതെന്നും. പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിച്ചാണ് ഈ കള കൃഷിവകുപ്പ് ഉദ്യോഗസ്ഥരെത്തി വെട്ടിയൊഴിവാക്കുന്നത്.

Advertisment