Advertisment

ടെക്‌സ `ടെക്‌സോത്സവം' നറുക്കെടുപ്പ്‌ വിജയികള്‍ക്കൂള്ള സമ്മാനവിതരണം നടത്തി.

author-image
admin
New Update

റിയാദ്‌: റിയാദിലെ തിരുവനന്തപുരം ജില്ല നിവാസികളുടെ കൂട്ടായ്‌മയായ ടെക്‌സയുടെ `ടെക്‌സോത്സവം 'കലാസന്ധ്യയുടെ ഭാഗമായി ജീപ്പാസുമായി സഹകരിച്ചു നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Advertisment

publive-image

ജീപ്പാസ്‌ റിയാദ്‌ ബ്രാഞ്ച്‌ ഹെഡ്‌ ശ്രി.ശംസു കൊരൊത്‌ `ടെക്‌സോത്സവം' നറുക്കെടുപ്പ്‌ വിജയി ഹൃതിക സിരാജിനൂ സമ്മാനം കൈമാറുന്നൂ.

ഒന്നാം സമ്മാനമായ സ്‌മാര്‍ട്‌ എല്‍.ഇ.ഡി ടിവിക്ക്‌ ഹൃതിക സിരാജ്‌ അര്‍ഹയായി(കൂപ്പണ്‍:419).ഒന്നാം സമ്മാനം ജീപ്പാസ്‌ റിയാദ്‌ ബ്രാഞ്ച്‌ ഹെഡ്‌ ശ്രി.ശംസു കൊരൊത്‌ കൈമാറി.രണ്ടാം സമ്മാനമായ കരോക്കെ സ്‌പീക്കര്‍ പ്രസന്നന്‍ നാപ്‌കൊയും(കൂപ്പണ്‍:408),മൂന്നാം സമ്മാനം ശ്രെയാ രമണ�ം(കൂപ്പണ്‍:1001),നാലാം സമ്മാനം അനില്‍ ആറ്റിങ്ങലും(കൂപ്പണ്‍:582)അര്‍ഹരായി.

publive-image

മലാസിലെ ഭാരത്‌ റെസ്റ്റാറന്റില്‍ പ്രസിഡന്റ്‌ നിസാര്‍ കല്ലറയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങിലാണ് രണ്ടു മുതല്‍ നാലു വരെയുള്ള സമ്മാനങ്ങള്‍ കൈമാറിയത്‌.കൂപ്പണിലുടെ ലഭിച്ച മുഴുവന്‍ തുകയും ജീവനം `കനിവു തെടുന്നവര്‍ക്ക്‌ ഒരു കൈതാങ്ങ്‌'പദ്ധ്‌തിക്കായി നീക്കിവെക്കുമെന്ന്‌ ടെക്‌സ പ്രസിഡന്റ്‌ അറിയിച്ചു.ചടങ്ങില്‍ സുരേഷ്‌ പാലോട്‌, പ്രകാശ്‌ വാമനപുരം, നൗഷാദ്‌ കിളിമാനൂര്‍, സജീവ്‌ നാവായിക്കുളം, സേതു കൂഴീകാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

publive-image

 

Advertisment