Advertisment

സ്കൂള്‍ പ്രവേശന കവാടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും

New Update

വാഷിംഗ്ടണ്‍: സാന്റാ ഫെ സ്കൂളില്‍ നടന്നത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പുതിയതായി നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങള്‍ പരിമിതപ്പെടുത്തുമെന്നും, അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി ഫയര്‍ ആം നല്‍കുമെന്നും ടെക്‌സസ് ലഫ് ഗവ ഡാന്‍ പാട്രിക്ക് പറഞ്ഞു.

Advertisment

publive-image

ഇപ്പോള്‍ നിലവിലുള്ള 8000ത്തിലധികം സ്കൂള്‍ ക്യാമ്പസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍ മുപ്പതിനായിരത്തിനും, നാല്‍പ്പതിനായിരത്തിനും ഇടയില്‍ സുരക്ഷാ ഭടന്മാരെ നിയമിക്കണമെന്നും ഡാന് പറ്ഞ്ഞു. ഇത് തീര്‍ത്തും അപ്രായോഗികമാണ്.അക്രമികള്‍ക്ക് യാതൊരു പരിശോധനയുമില്ലാതെ ഏത് സമയത്തും സ്കൂളിലേക്ക് പ്രവേശിക്കാവുന്ന സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നത്.

ഇതിനകം കര്‍ശന നിയന്ത്രണം ആവശ്യമാണ്. ഗണ്‍ കണ്‍ട്രേല്‍ ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്നത് വീടുകളിലാണ്. മാതാപിതാക്കള്‍ക്ക് നിയമ പ്രകാരം ലഭിച്ചിരിക്കുന്ന തോക്കുകള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സ്കൂള്‍ പ്രവേശന കവാടങ്ങള്‍ ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തിയാല്‍ കഠിന ചൂടിലും, തണുപ്പിലും ആയി പരിമിതപ്പെടുത്തിയാല്‍ കഠിന ചൂടിലും, തണുപ്പിലും സ്കൂളിലേക്ക് പ്രവേശിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്, പുറത്ത് നീണ്ട ക്യൂ പാലിക്കേണ്ടിവരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, ആയുധങ്ങളുമായി ആരും സ്കൂളിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ തോക്കിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും, കള്‍ച്ചറിനും മുഖ്യ പങ്കുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

Advertisment