ക്രിക്കറ്റിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും ഗ്ലാമര്‍ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 23.2 മില്യണ്‍ ഫോളോവേഴ്‌സാണ് കോഹ്‌ലിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം. ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 1,20,000 യു എസ് ഡോളര്‍ അതായത് 82,45,000 ഇന്ത്യന്‍ രൂപ!
ഇന്‍സ്റ്റാഗ്രാം ഷെഡ്യൂളര്‍ ഹോപ്പര്‍ എച്ച് ക്യുവാണ് ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണവും കമന്റ്‌സും മാനദണ്ഡമാക്കിയാണ് പട്ടിക പുറത്തുവിട്ടത്. 17-ാമതാണ് കോഹ്‌ലിയുടെ സ്ഥാനം. കായികതാരങ്ങളുടെ പട്ടികയില്‍ ഒമ്പതാമതാണ് ഇന്ത്യന്‍ നായകന്റെ സ്ഥാനം.
അമേരിക്കന്‍ മോഡലായ കിലിയെ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 1 മില്യണ്‍ ഡോളറാണ് ജെന്നറിന് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ലഭിക്കുന്നത്. പോപ് ഗായിക സെലീന ഗോമസാണ് പട്ടികയില്‍ രണ്ടാമതാണ്.
അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം സ്റ്റീഫന്‍ കറിയേ പിന്തള്ളിയാണ് വിരാട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം.റൊണാള്‍ഡോയും,ഡ്വെയ്ന്‍ ജോണ്‍സനും,ജസ്റ്റിന്‍ ബീബറും,ബയോണ്‍സുമടക്കമുള്ളവര്‍ പട്ടികയിലുണ്ട്.