Advertisment

ഗൾഫ് മലയാളി ഫെഡറേഷൻ ഇടപെടൽ ബിഹാർ സ്വദേശി നാടണഞ്ഞു.

author-image
admin
New Update

റിയാദ്/ ബുറൈദ' പത്ത് മാസത്തെ നിയമ പോരാട്ടത്തിനൊടുവിൽ ബീഹാർ ചീൻപുർ ഷിവാൻ സ്വദേശി ചന്ദൻ കുമാറിന് ഗൾഫ് മലയാളി ഫെഡറേഷൻ ബുറൈദ ഘടകം പ്രവർത്തകൻ മുജീബ് കുറ്റിച്ചിറയുടെ നിരന്തരമായ ഇടപെടലാല്‍ നാടണഞ്ഞു.

Advertisment

publive-image

ചന്ദൻ കുമാർ പതിനൊന്ന് വർഷമായിട്ട് സൗദിയിലെ ഒരു പ്രമുഖ കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിന് പ്ലംമ്പിoഗ് ജോലിക്കാരാനായി തുടരവേ നാല് വർഷമായിട്ടും ശമ്പളം കൂട്ടികൊടുക്കുവാനോ ലീവിന് നാട്ടിലേക്കയക്കുവാനോ തയ്യാറാകാത്ത കമ്പനി ഉടമസ്ഥരോട് നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടും യാതൊരു വിധ പരിഗണനയും ലഭിക്കാതെ വന്നപ്പോഴാണ് തൊഴിൽ കോടതിയിൽ കഴിഞ്ഞ ജനുവരിയിൽ കേസ് രജിസ്റ്റർ ചെയ്തത് മാർച്ച് ആദ്യവാരം കോടതിയിൽ വെച്ച് ചന്ദൻ കുമാറിന് പതിനൊന്ന് വർഷത്തേ അലവൻസും ടിക്കറ്റും കൊടുക്കുവാനും കോടതി കമ്പനിയോട് ഉത്തരവ് ഇട്ടിരുന്നു.

മാർച്ച് പകുതിയോടെ സൗദിയിൽ ലോക്ക് ഡൗൺ വന്നതോടെ കമ്പനി പ്രവർത്തിക്കാതിരി ക്കുകയും വിധിച്ച പണമോ ടിക്കറ്റോ ലഭിക്കാതിരിക്കുകയുമായതോടെ ചന്ദൻകുമാറിന്നു വലിയ പ്രതിസന്ധി നേരിട്ടു. മൂന്ന് മാസത്തിന് ശേഷം ലോക്ക് ഡൗൺ അവസാനിച്ചു കമ്പനിയേ സമീപിച്ചപ്പോൾ അധികൃതർ ദിനേന ഓരോരോ അവധികൾ പറഞ്ഞ് ചന്ദൻകുമാറിനെ വട്ടം കറക്കുകയായിരുന്നു.

തുടര്‍ന്ന്  കമ്പനിക്കെതിരേ കേസ് കൊടുക്കുവാൻ സഹായങ്ങൾ നൽകിയ സാമുഹ്യപ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറയേ വീണ്ടും ചന്ദൻ കുമാർ സമീപിച്ചത്  എംബസിയില്‍ നിന്ന് കമ്പനിയുമായി സംസാരിക്കുവാനുള്ള സമ്മതപത്രവും  സംഘടിപ്പിച്ച് മുജീബ് മാനേജ്മെന്റ്മായി നേരിട്ട് കണ്ട് കാര്യങ്ങൾ സംസാരിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും പതിനൊന്ന് വർഷത്തേ അലവൻസും ഡൽഹിക്കുള്ള ടിക്കറ്റും കൈപ്പറ്റി  ഒക്ടോബർ 27 ന് റിയാദ് എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ ചന്ദൻ കുമാർ യാത്രയായി പ്രതിസന്ധി ഘട്ടത്തിൽ തന്നേ സഹായിച്ച ഗൾഫ് മലയാളി ഫെഡറേഷൻ സാമുഹ്യ ക പ്രവർത്തകൻ മുജീബ് കുറ്റിച്ചിറക്ക് നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു സന്തോഷത്തോടെ നാടണഞ്ഞു.

Advertisment