Advertisment

നോക്കൗട്ടിലെ ആദ്യ സ്ഥാനങ്ങള്‍ ഉറപ്പിച്ച്‌ ഉറുഗ്വേ, റഷ്യ, കണ്ണീരോടെ സൗദിയും ഈജിപ്തും പുറത്ത്

New Update

uruguay

റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകളായി ഉറുഗ്വേയും റഷ്യയും. ഗ്രൂപ്പ് എയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഉറുഗ്വേ സൗദി അറേബ്യയെ പരാജയപ്പെടുത്തിയതോടെയാണ് ആര് നോക്കൗട്ട് റൗണ്ടില്‍ എത്തുമെന്ന് തീരുമാനമായത്. ഗ്രൂപ്പ് എയില്‍ ഇനിയും ഒരു റൗണ്ട് മത്സരങ്ങള്‍ അവശേഷിക്കെയാണ് ഉറുഗ്വേയും റഷ്യയും അടുത്ത റൗണ്ട് ഉറപ്പിച്ചത്.

ഗ്രൂപ്പില്‍ ഇതുവരെ നടന്ന രണ്ട് മത്സരങ്ങളും റഷ്യയും ഉറുഗ്വേയും ജയിച്ചിരുന്നു. റഷ്യ 5-0 എന്ന സ്കോറിന് സൗദിയേയും, 3-1 സ്കോറിന് ഈജിപ്തിനേയും തോല്‍പ്പിച്ചപ്പോള്‍, ഉറുഗ്വേ 1-0 എന്ന സ്കോറിനാണ് സൗദിക്കെതിരെയും ഈജിപ്തിനെതിരെയും വിജയിച്ചത്. ഇനി ഗ്രൂപ്പ് എയില്‍ അവശേഷിക്കുന്ന പോരാട്ടം ആര് ഗ്രൂപ്പ് ചാമ്ബ്യന്മാരാകും എന്നതിനാകും. നോക്കൗട്ടില്‍ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരെയാണ് ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത നേടുന്നവര്‍ നേരിടേണ്ടി വരിക. സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഇപ്പോള്‍ നോക്കൗട്ട് യോഗ്യതയ്ക്കായി പൊരുതുന്നത്.

Advertisment